തെലുങ്ക് നടി ഗായത്രി വാഹനാപകടത്തില്‍ മരിച്ചു, നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരിക്കും അന്ത്യം

തെലുങ്ക് നടി ഗായത്രി വാഹനാപകടത്തില്‍ മരിച്ചു, നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരിക്കും അന്ത്യം

ഹൈദരാബാദ്: തെലുങ്കു നടിയും യൂട്യൂബറുമായ ഗായത്രി (26) വാഹനാപകടത്തില്‍ മരിച്ചു. ഹോളി ആഘോഷത്തിന് ശേഷം സുഹൃത്ത് റാത്തോഡിനൊപ്പം വീട്ടിലേക്ക് കാറില്‍ പോകവെയാണ് അപകടം നടന്നത്. റാത്തോഡ് ആണ് വാഹനം ഓടിച്ചിരുന്നത്.

കാര്‍ നിയന്ത്രണംവിട്ട് ഒരു ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ഗായത്രി സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു. പ്രദേശവാസികള്‍ റാത്തോഡിനെ ഉടനടി സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒരു കാല്‍നടയാത്രക്കാരിയും അപകടത്തില്‍ മരണപ്പെട്ടു. തെലുങ്കില്‍ വലിയ ആരാധക പിന്തുണ നേടിയെടുത്ത നടിയാണ് ഗായത്രി.

സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ഗായത്രി ആസ്വാദക ശ്രദ്ധയിലേക്ക് ആദ്യം കടന്നുവരുന്നത്. പിന്നീട് തെലുങ്ക് വെബ് സിരീസ് ആയ മാഡം സര്‍ മാഡം ആന്തേയില്‍ അവതരിപ്പിച്ച വേഷവും ശ്രദ്ധിക്കപ്പെട്ടു. നിരവധി ഹ്രസ്വചിത്രങ്ങളിലും ഗായത്രി അഭിനയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.