മിസ്സിസ്സാഗാ രൂപതയുടെ പത്താം വർഷത്തിനോട് അനുബന്ധിച്ച് നടത്തിയ സർഗസന്ധ്യ 2025 ഗംഭീര വിജയമെന്നു മിസ്സിസാഗാ രൂപത അധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ അറിയിച്ചു . സെപ്‌റ്റംബർ 13നു Whitby കാനഡ ഇവന്റ് സെന്ററിൽ നടന്ന പരിപാടിയിൽ ആയിരത്തി അഞ്ഞൂറിൽ പരം ആളുകൾ പങ്കെടുത്തു. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യ അതിഥിയായി പരിപാടിയിൽ പങ്കെടുത്തു. സമൂഹത്തിലെ പല പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു.
വിശുദ്ധ കുർബാനയെ ആസ്പദമാക്കി നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളം ബിബ്ലിക്കൽ മ്യൂസിക്കൽ ഡ്രാമ എറ്റെർനിറ്റി, നൂറ്റമ്പതിൽ പരം കലാകാരൻമാർ ചേർന്ന് അവതരിപ്പിച്ചു. അതുപോലെ തന്നെ യുവജനങ്ങൾ അണിയിച്ചൊരുക്കിയ ബ്യൂട്ടി ആൻഡ് ദി ബീസ്ട് കഥയെ ആസ്പദമാക്കിയുള്ള റിഡെംപ്ഷൻ എന്ന മ്യൂസിക്കൽ ഡ്രാമ കാണികളുടെ ഹൃദയം കവർന്നു.
മിസ്സിസ്സാഗാ രൂപത അധ്യക്ഷൻ ജോസ് പിതാവിന്റെ രചനയിലും പ്രശസ്ത സംഗീതജ്ഞൻ കാർത്തിക് മാസ്റ്ററിന്റെ സംഗീതത്തിൽ നിന്നും ഉരുവായ "ഒന്നിച്ചൊന്നായി ഉണരാം" എന്ന മിസ്സിസ്സാഗ രൂപതയുടെ athem വിവിധ ഇടവകയിൽനിന്നും അമ്പതോളം ഗായകർ ചേർന്ന് ആലപിച്ചപ്പോൾ പരിപാടിക്ക് ഗംഭീര തുടക്കം കുറിച്ചു.
പരിപാടിയുടെ മെഗാ സ്പോൺസർ ജിബി ജോൺ, പ്ലാറ്റിനം സ്പോൺസർ ഡോക്ടർ സണ്ണി ആൻഡ് ത്രേസിയാമ്മ ജോൺസൻ ഗോൾഡ് സ്പോന്സർസ്, സിൽവർ സ്പോന്സർസ് സൂപ്പർ പാക് (പാസ്‌ട്രോൾ ആക്ഷൻ കൌൺസിൽ) എന്നിവരെ ആദരിച്ചു.
ജിമ്മി വർഗീസ്, ആൻജെല ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ റിയ മാത്യു സംവിധാനം ചെയ്ത റിഡെംപ്ഷനും, തോമസ് വർഗീസിന്റെ നേതൃത്വത്തിൽ ബിജു തയൽച്ചിറ സംവിധാനം ചെയ്ത ഏറ്റെർനിറ്റിയും മികച്ച പ്രകടനം കാഴ്ചവച്ചു.
സീറോ മലബാർ സഭയുടെ വ്യക്തിത്വം പ്രദർശിപ്പിയ്ക്കുന്നതിനൊപ്പം ദിവ്യകാരുണ്യ ആത്മീയത പ്രചരിപ്പിക്കുക, പ്രാദേശിക പ്രതിഭകൾക്ക് അവസരം കൊടുക്കുക, രൂപതയുടെ അജപാലന ശുശ്രൂഷയെ ശക്തിപ്പെടുത്തുക എന്നിവയും സർഗസന്ധ്യ 2025 കൊണ്ട് സാധിച്ചു
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എക്സിക്യൂട്ടീവ് ടീം അംഗങ്ങളായ ജോഷി കൂട്ടുമ്മേൽ (ഇവെൻറ്റ് ഡേ മാനേജ്മെന്റ് ), വിൻസെന്റ് പാപ്പച്ചൻ (മീഡിയ), സന്തോഷ് ജേക്കബ് (സ്‌പോൺസർഷിപ്),സുഭാഷ് ലൂക്കോസ് (ടിക്കറ്റിങ്), സന്തോഷ് മാത്യു ആൻഡ് ജോൺ ചേന്നോത് (ഫിനാൻസ്)
അതുപോലെ തന്നെ സ്നേഹബഹുപണപ്പെട്ട ഫാ. പത്രോസ് ചമ്പക്കര (കോ പാട്രോൺ), ഫാ. ഫാ. ജേക്കബ് എടക്കളത്തൂർ (കോ പാട്രോൺ), അഗസ്റ്റിൻ കല്ലുങ്കത്തറയിൽ (ലീഡ് ചെയർ), ഫാ. ജോജോ ചങ്ങന്നംതുണ്ടത്തിൽ (ഫിനാൻസ്),
ഫാ. ടെൻസൺ താണിക്കൽ (Oshawa പാരിഷ്) , ഫാ. ബൈജു ചാക്കേരി (Scarbrough പാരിഷ്), ഫാ. ഷിജോ (Hamilton പാരിഷ്), ഫാ. ബെന്നി താനിനിൽക്കുംതടത്തിൽ
(Ottawa പാരിഷ്), ഫാ. ജിജിമോൻ ആൻഡ് ഫാ. ഹരോൾഡ് അവരുടെ അജപാലന നേതൃത്വത്തിനും പ്രോത്സാഹനത്തിനും ഇതിന്റെ ജനറൽ കൺവീനർ ജോളി ജോസഫ് നന്ദി പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.