കെ റെയില്‍: പ്രതിഷേധങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കുമെന്ന് എല്‍ഡിഎഫ്; ചങ്ങനാശേരിയില്‍ രാഷ്ട്രീയ വിശദീകരണ യോഗം

കെ റെയില്‍: പ്രതിഷേധങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കുമെന്ന് എല്‍ഡിഎഫ്; ചങ്ങനാശേരിയില്‍ രാഷ്ട്രീയ വിശദീകരണ യോഗം

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിക്കെതിരായി ഉയരുന്ന പ്രതിഷേധങ്ങളെ രാഷ്ട്രീയമായി നേരിടാനൊരുങ്ങി എല്‍ ഡി എഫ്. ഇതിന്റെ ഭാഗമായി മാടപ്പള്ളിയില്‍ ഉയര്‍ന്ന കെ റെയില്‍ പ്രക്ഷോഭം തണുപ്പിക്കാന്‍ രാഷ്ട്രീയ വിശദീകരണ യോഗം ചേരാനാണ് എല്‍ ഡി എഫ് തീരുമാനം. ഇന്ന് വൈകിട്ട് ചങ്ങനാശേരിയില്‍ വിശദീകരണ യോഗത്തിന് തുടക്കമാകും.

മാടപ്പള്ളി പഞ്ചായത്തില്‍ ഉള്‍പ്പെട്ട തെങ്ങണ അടക്കമുള്ള മേഖലയിലാണ് എല്‍ ഡി എഫ് രാഷ്ട്രീയ വിശദീകരണ യോഗം ചേരുക. ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍, മന്ത്രി വി എന്‍ വാസവന്‍, ജോസ് കെ മാണി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

അതേസമയം സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുമ്പോഴും കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് എന്ന പ്രഖ്യാപനമാണ് സര്‍ക്കാര്‍ നടത്തുന്നത്. പദ്ധതി നടപ്പിലാക്കുമെന്ന് അസന്നിഗ്ധമായി ഇന്നലെയും പ്രഖ്യാപിച്ച മുഖ്യമന്ത്രി പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയും ചെയ്തു. ആര് പറയുന്നതാണ് ജനം കേള്‍ക്കുന്നതെന്ന് കാണാം എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വെല്ലുവിളി. സര്‍ക്കാര്‍ പൂര്‍ണ തോതില്‍ നാട്ടില്‍ ഇറങ്ങി പദ്ധതി വിശദീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.