കൊച്ചി: കെ റെയില്‍ സര്‍വേ കല്ലുകള്‍ പിഴുതു മാറ്റിയ അനൂപ് ജേക്കബ് എംഎല്‍എയ്ക്കും ഒപ്പമുണ്ടായിരുന്ന 25 പേര്‍ക്കുമെതിരേ പോലീസ് കേസെടുത്തു. ചോറ്റാനിക്കര പോലീസാണ് കേസെടുത്തത്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉള്‍പ്പെടെയുള്ള സംഘമാണ് ചോറ്റാനിക്കരയില്‍ സര്‍വേക്കല്ല് പിഴുതത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
പൊതുമുതല്‍ നശിപ്പിച്ചതിനും നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനുമാണ് കേസ്. ചോറ്റാനിക്കരയില്‍ ഇന്നലെയും യുഡിഎഫ് പ്രവര്‍ത്തകര്‍ അതിരടയാള കല്ലുകള്‍ പിഴുതെറിഞ്ഞിരുന്നു. കല്ലിടല്‍ കരഭൂമിയിലേക്ക് കടന്നതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതിനിടയില്‍ അഞ്ചു സര്‍വേക്കല്ലുകള്‍ പിഴുതെടുത്ത് സമീപത്തെ കുളത്തില്‍ ഇട്ടു.
കെ റെയില്‍ സാമഗ്രികളുമായി വന്ന വാഹനത്തില്‍ ഉണ്ടായിരുന്ന സര്‍വേക്കല്ലുകള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ സമീപത്തെ പാടത്തെറിയുകയും ചെയ്തിരുന്നു. ഇന്നും സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സമരം ശക്തമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.