ഓടിപ്പാഞ്ഞെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിക്ക് സന്ദര്‍ശന അനുമതി നിഷേധിച്ച് പ്രധാനമന്ത്രി

ഓടിപ്പാഞ്ഞെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിക്ക് സന്ദര്‍ശന അനുമതി നിഷേധിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അപ്രതീക്ഷിതമായി ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ചൈനീസ് വിദേശ കാര്യ മന്ത്രി വാങ് യീ മടങ്ങിയത് പ്രധാനമന്ത്രിയെ കാണാനാകാതെ. നരേന്ദ്ര മോഡിയെ കാണാന്‍ അനുമതി ചോദിച്ചിരുന്നെങ്കിലും നിരസിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യ-ചൈന സംഘര്‍ഷത്തിന് അയവു വരുത്താനുള്ള നടപടികളുടെ ഭാഗമായിട്ടായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രിയുടെ വരവ്. എന്നാല്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ സന്ദര്‍ശനത്തിനായില്ല. അതിര്‍ത്തിയില്‍ അസാധാരണ സാഹചര്യം നിലനിന്നാല്‍ ബന്ധം സാധാരണ നിലയിലാവില്ലെന്ന നിലപാട് വാങ് യിയെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ അറിയിച്ചു.

2020 മേയില്‍ ലഡാക്കില്‍ ഇരു സൈന്യങ്ങളും ഏറ്റുമുട്ടിയതോടെ രൂപപ്പെട്ട സംഘര്‍ഷാവസ്ഥയ്ക്കു ശേഷം ഇതാദ്യമായാണ് ചൈനീസ് ഭരണപ്രതിനിധി ഇന്ത്യയില്‍ എത്തിയത്. പാക്കിസ്താനും അഫ്ഗാനിസ്ഥാനും സന്ദര്‍ശിച്ച ശേഷമായിരുന്നു അദേഹം ഇന്ത്യയിലെത്തിയത്. ഇന്ത്യന്‍ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവലിനെ ചൈന സന്ദര്‍ശിക്കാന്‍ ക്ഷണിച്ചെങ്കിലും അദേഹം നിരസിച്ചത് ചൈനയ്ക്ക് തിരിച്ചടിയായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.