അഹമ്മദാബാദ്: ഈ വര്‍ഷം ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഗുജറാത്തില്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്. പട്ടേല്‍ സമുദായത്തിലെ ഏറ്റവും സ്വാധീനമുള്ള നരേഷ് പട്ടേലിനെ പാര്‍ട്ടിയിലെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ഇതു വരെ മനസു തുറക്കാത്ത നരേഷ് കോണ്‍ഗ്രസിനോട് അടുക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നരേഷ് പാര്‍ട്ടിയിലെത്തിയാല്‍ കോണ്‍ഗ്രസിന് ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമെന്ന് പ്രതിപക്ഷ നേതാവ് സുഖ്റാം രത്വ പറഞ്ഞിരുന്നു. സൗരാഷ്ട്ര മേഖലയില്‍ വിജയമുറപ്പിക്കാന്‍ നരേഷിന് കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. കോദാല്‍ദം ട്രസ്റ്റിന്റെ ചെയര്‍മാനായ നരേഷ് പട്ടേലിനെ ഒപ്പം കൂട്ടാന്‍ ബിജെപിയും ആംആദ്മി പാര്‍ട്ടിയും ശ്രമിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ ഒപ്പം കൂട്ടാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. പ്രശാന്തിനും കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ട്. ഡിസംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കാനായാല്‍ 2024 ലെ പൊതു തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാന്‍ കോണ്‍ഗ്രസിന് സാധിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.