കാത്തേ പസഫിക് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന യാത്രയ്‌ക്കൊരുങ്ങുന്നു

കാത്തേ പസഫിക് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന യാത്രയ്‌ക്കൊരുങ്ങുന്നു

ന്യൂയോര്‍ക്ക്: റഷ്യന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കാനായി ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍ സ്‌റ്റോപ്പ് വിമാന യാത്രയ്‌ക്കൊരുങ്ങി ഹോങ്കോങ് വിമാനക്കമ്പനിയായ കാത്തേ പസഫിക് എയര്‍വേസ്. ന്യൂയോര്‍ക്കില്‍നിന്ന് ഹോങ്കോങ്ങിലേക്കുള്ള സര്‍വീസാണ് വിമാനക്കമ്പനി ഇത്തരത്തില്‍ പുനഃക്രമീകരിച്ചത്. പസഫിക് സമുദ്രത്തിനു പകരം അറ്റ്‌ലാന്റിക് സമുദ്രത്തിനു കുറുകെയാണ് യാത്ര. ഏപ്രില്‍ മൂന്നിനാണ് യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

16,618 കിലോമീറ്റര്‍ (10,326 മൈല്‍) ദൂരമാണ് വിമാനം താണ്ടുന്നത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന്റെ ന്യൂയോര്‍ക്ക് സര്‍വീസിനെ ഇത് മറികടക്കും, ഇത് 15,349 കിലോമീറ്ററാണ്. ഏകദേശം 18 മണിക്കൂറാണ് യാത്ര.

ജോണ്‍ ഓഫ് കെന്നഡി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍നിന്ന് അറ്റ്ലാന്റിക് സമുദ്രം, യുകെ, തെക്കന്‍ യൂറോപ്പ്, മധ്യേഷ്യ എന്നിവയ്ക്കു മുകളിലൂടെ പറക്കാനാണ് പദ്ധതി. 17 മണിക്കൂറും 50 മിനിറ്റുമാണ് യാത്രാസമയം.

എയര്‍ബസ് എസ്.ഇയുടെ എ350-1000 വിമാനം, ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പറക്കലിന് പ്രാപ്തമാണെന്ന് കാത്തേ പസഫിക് വക്താവ് അറിയിച്ചു. ഇത് സാധാരണ ആര്‍ട്ടിക്കിന് മുകളിലൂടെയും റഷ്യന്‍ വ്യോമാതിര്‍ത്തിയിലൂടെയുമാണ് പറക്കുക. ഉക്രൈനിലെ സംഘര്‍ഷം കാരണം പല ഏഷ്യന്‍ എയര്‍ലൈനുകളും റഷ്യന്‍ വ്യോമപാത ഒഴിവാക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.