ചാണക വീട് നാച്ചുറല്‍: എ.സിയുടെ ആവശ്യമില്ല; സൂപ്പര്‍ കൂള്‍

ചാണക വീട് നാച്ചുറല്‍: എ.സിയുടെ ആവശ്യമില്ല; സൂപ്പര്‍ കൂള്‍

റോഹ്തക് : ചാണകം കൊണ്ട് നിരവധി ഉപയോഗങ്ങൾ ഉണ്ട്. പണ്ടുകാലങ്ങളിൽ വീടിന്റെ തറയും ചുമരും മെഴുകുന്നതിനും ഇന്ന് ബയോഗ്യാസായും കൃഷിക്ക് വളമായും എല്ലാം ചാണകം ഉപയോഗിക്കുന്നു.

ഇത്തരത്തിൽ ചാണകം കൊണ്ടുള്ള നിരവധി ഉപയോഗങ്ങൾ നമുക്കറിയാം. ഇവയൊന്നും പുതുമയുള്ള സംഭവങ്ങളുമല്ല. എന്നാല്‍ ചാണകത്തില്‍ നിന്ന് ഇഷ്ടികയും സിമന്റും പെയിന്റുമൊക്കെ നിര്‍മ്മിക്കാന്‍ സാധിക്കും എന്ന് കേട്ടാൽ ആരും ഒന്ന് ഞെട്ടും. അതിന് കഴിയുമോ? ആരും ഒരു നിമിഷം ചിന്തിച്ചു പോകും.

എന്നാൽ ആറ് വര്‍ഷമായി താന്‍ ചാണകത്തില്‍ നിന്ന് ഇഷ്ടികയും സിമന്റും പെയിന്റുമൊക്കെ നിര്‍മ്മിക്കുകയാണെന്ന്
ഹരിയാന റോഹ്തക് ജില്ലയിലെ മേദിന സ്വദേശിയായ പ്രഫസര്‍ ശിവദര്‍ശന്‍ മാലികിന്റെ അഭിപ്രായം. അത് സാധ്യമാണെന്നാണ് രസതന്ത്രത്തില്‍ പി.എച്ച്.ഡി നേടിയ ശിവദര്‍ശന്‍ പറയുന്നത്.

ചാണകത്തില്‍ നിന്നും ബയോഗ്യാസ് ഉണ്ടാക്കുന്ന കര്‍ഷകര്‍ ബാക്കിവരുന്ന ചാണകം വേണ്ട രീതിയില്‍ ഉപയോഗിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് ഈ പരീക്ഷണത്തിന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. നിരവധി പേര്‍ക്ക് ഇക്കാര്യത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

ചൂട് നിയന്ത്രിക്കാനുള്ള ചാണകത്തിന്റെ കഴിവ് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന കാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കിയത്. 2015-16ലാണ് ചാണകം, ജിപ്‌സം, കളിമണ്ണ്, ലൈം എന്നിവ ചേര്‍ത്ത് ആദ്യമായി സിമന്റ് ഉണ്ടാക്കിയത്. 'വേദ പ്ലാസ്റ്റര്‍' എന്ന പേരിലായിരുന്നു ഇത്. തുടര്‍ന്ന് രാജസ്ഥാനിലെ ബിക്കാനീറില്‍ ചാണക ഇഷ്ടിക നിര്‍മാണ യൂണിറ്റ് സ്ഥാപിച്ചു. ചൂളയില്‍ ചുട്ടെടുത്താണ് ഇത് നിര്‍മിക്കുന്നത്.

2019 ലാണ് ചാണകത്തില്‍ നിന്ന് പെയിന്റ് നിര്‍മിക്കാന്‍ തുടങ്ങിയത്. ചാണകത്തില്‍ നിന്നുണ്ടാക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് വീട് നിര്‍മ്മിച്ചാല്‍ എത്ര കടുത്ത ചൂടിലും എ.സിയുടെ ആവശ്യമില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.