ഒടുവില്‍ വൈറസ് സാന്നിധ്യം പസഫിക്ക് ദ്വീപ് രാഷ്ട്രമായ വാനുവാട്ടുവിലും

ഒടുവില്‍ വൈറസ് സാന്നിധ്യം പസഫിക്ക് ദ്വീപ് രാഷ്ട്രമായ വാനുവാട്ടുവിലും

വാനുവാട്ട്: യുഎസില്‍ നിന്നും മടങ്ങിയെത്തിയ 23കാരന് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ; കൊറോണ വൈറസ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ഓസ്ട്രേലിയയുടെ വടക്കു കിഴക്കായി 1931 കിലോമീറ്റര്‍ അകലെ പസഫിക്ക് ദ്വീപ് രാഷ്ട്രമായ വാനുവാട്ടുവിലും വൈറസ് ബാധയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കനത്ത ജാഗ്രതയോടെയാണ് മുന്നോട്ട് നീങ്ങുന്നത്.

ബുധനാഴ്ച ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ ആളുകളേയും കണ്ടെത്താന്‍ ശ്രമത്തിലാണ് അധികൃതര്‍. വൈറസ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍, രാജ്യ തലസ്ഥാനമായ പോര്‍ട്ട് വില്ലയിലേക്കും പുറത്തേക്ക് ഉള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് തുടക്കത്തില്‍ത്തന്നെ മിക്ക പസഫിക് രാഷ്ട്രങ്ങളും തങ്ങളുടെ അതിര്‍ത്തികള്‍ അടച്ചിരുന്നുവെങ്കിലും വിദേശത്തുള്ള തങ്ങളുടെ പൗരന്മാര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം അനുവദിച്ചിരുന്നു. എന്നാല്‍, വിദേശത്തു നിന്നുള്ള തൊഴിലാളികളുടെ വരവ് വിലക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.