റമദാന്‍ ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സമയത്തില്‍ മാറ്റം

റമദാന്‍ ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സമയത്തില്‍ മാറ്റം

ദുബായ്: റമദാനില്‍ ദുബായിലെ പൊതു ഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം. ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയാണ് പുതിയ സമയക്രമം പ്രഖ്യാപിച്ചത്.


സൗജന്യപാർക്കിംഗ് ഞായറാഴ്ച, ആറുമുതല്‍ എട്ടുവരെയും പാർക്കിംഗ് സൗജന്യം
തിങ്കള്‍ മുതല്‍ ശനിയാഴ്ച വരെ രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ പാർക്കിംഗ് ഫീസുണ്ടാകും. 8 മണിമുതല്‍ രാത്രി 12 വരെയും പാർക്കിംഗ് ഫീസ് ഈടാക്കും.

ടെലകോം സോണ്‍ പാർക്കിംഗില്‍ രാവിലെ 8 മുതല്‍ വൈകീട്ട് ആറുവരെയാണ് പെയ്ഡ് പാർക്കിംഗ്. ബഹുനില കെട്ടിടങ്ങളിലെ പാർക്കിംഗ് 24 മണിക്കൂറും പ്രവർത്തിക്കും. 

ദുബായ് മെട്രോ



റമദാനില്‍ ദുബായ് മെട്രോ തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ അഞ്ച് മുതല്‍ രാത്രി 12 മണിവരെ പ്രവർത്തിക്കും. വെള്ളിയാഴ്ചകളില്‍ രാവിലെ അഞ്ച് മുതല്‍ പിറ്റേന്ന് പുലർച്ചെ ഒരുമണിവരെയാണ് പ്രവർത്തനം. ശനിയാഴ്ച രാവിലെ അഞ്ച് മണിക്ക് ആരംഭിച്ച് അർദ്ധരാത്രി വരെയാണ് മെട്രോ പ്രവർത്തനസമയം. ഞായറാഴ്ച രാവിലെ 8 മണിമുതല്‍ അർദ്ധരാത്രി വരെ മെട്രോ ഓടും
ഗ്രീന്‍ ലൈന്‍ തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ അഞ്ച് മുതല്‍ രാത്രി 12 മണിവരെ പ്രവർത്തിക്കും. വെള്ളിയാഴ്ചകളില്‍ രാവിലെ അഞ്ച് മുതല്‍ പിറ്റേന്ന് പുലർച്ചെ ഒരുമണിവരെയാണ് പ്രവർത്തനം. ശനിയാഴ്ച രാവിലെ അഞ്ച് മണിക്ക് ആരംഭിച്ച് അർദ്ധരാത്രി വരെയാണ് മെട്രോ പ്രവർത്തനസമയം. ഞായറാഴ്ച രാവിലെ 8 മണിമുതല്‍ അർദ്ധരാത്രി വരെ മെട്രോ ഓടും.

ദുബായ് ട്രാം



തിങ്കള്‍ മുതല്‍ ശനിയാഴ്ച വരെ രാവിലെ ആറുമുതല്‍ പിറ്റേന്ന് പുലർച്ചെ ഒരുമണിവരെയും ഞായറാഴ്ച രാവിലെ 9 മണിമുതല്‍ ഒരുമണിവരെയുമാണ് പ്രവർത്തനം. 

ബസുകള്‍


ഗോള്‍ഡ് സൂഖില്‍ നിന്നും പുറപ്പെടുന്ന ബസ് രാവിലെ 4.30 മുതല്‍ പുലർച്ചെ 1.22 വരെ ഓടും.
അല്‍ ഖുദൈബയില്‍ നിന്നും പുറപ്പെടുന്ന ബസ് രാവിലെ 4.26 മുതല്‍ പുലർച്ചെ 12.57 വരെ ഓടും.
സത്വ നിന്നും പുറപ്പെടുന്ന ബസ് രാവിലെ 4.40 മുതല്‍ രാത്രി 11.50 വരെ സർവ്വീസ് നടത്തും
ഖിസൈസില്‍ നിന്നുളള ബസ് രാവിലെ 4.50 മുതല്‍ പിറ്റേന്ന് പുലർച്ചെ 11.59 വരെയാണ് സർവ്വീസ് നടത്തുക.

അല്‍ ഖൂസ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്നുളള ബസ് രാവിലെ 5.20 മുതല്‍ രാത്രി 11.59 വരെയും ജബല്‍ അലിയില്‍ നിന്നുളള ബസ് രാവിലെ 4.58 മുതല്‍ രാത്രി 11.34 വരെയും സർവ്വീസ് നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.