കാവ്യാ മാധവന്റെ ചോദ്യം ചെയ്യല്‍ നേരത്തെയാക്കാന്‍ അന്വേഷണ സംഘം; മുഖ്യ സാക്ഷിയുടെ ശബ്ദ സാമ്പിള്‍ ശേഖരിച്ചു

കാവ്യാ മാധവന്റെ ചോദ്യം ചെയ്യല്‍ നേരത്തെയാക്കാന്‍ അന്വേഷണ സംഘം; മുഖ്യ സാക്ഷിയുടെ ശബ്ദ സാമ്പിള്‍ ശേഖരിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം വേഗത്തിലാക്കി അന്വേഷണ സംഘം. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകും. ഇതിന്റെ ഭാഗമായി ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് ഉടന്‍ നല്‍കും. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സൂരജ് ഉള്‍പ്പെടെയുള്ള ബന്ധുക്കളെയും ചോദ്യം ചെയ്യും.

നടിയെ ആക്രമിച്ച കേസിലെ മുഖ്യ സാക്ഷിയായ ജിന്‍സന്റെ ശബ്ദസാമ്പിള്‍ ശേഖരിച്ചു. ഇന്ന് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ചാണ് ശബ്ദ സാമ്പിള്‍ ശേഖരിച്ചത്. നേരത്തെ പള്‍സള്‍ സുനിയും ജിന്‍സനും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തു വന്നിരുന്നു. ഇതുസംബന്ധിച്ച് വ്യക്തത വരുത്താനാണ് ശബ്ദ പരിശോധന നടത്തുന്നത്. ജയിലിലെത്തി പള്‍സര്‍ സുനിയുടെ ശബ്ദസാമ്പിള്‍ നേരത്തെ അന്വേഷണസംഘം ശേഖരിച്ചിരുന്നു.

ഈ മാസം 14 വരെയാണ് തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘത്തിന് കോടതി നല്‍കിയിരിക്കുന്ന സമയം. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണനടപടികള്‍ വേഗത്തിലാക്കുന്നത്. അതേസമയം, അന്വേഷണസംഘം സമയപരിധി നീട്ടിചോദിക്കാനും സാധ്യതയുണ്ട്. ദിലീപിനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.