കൈവശമുള്ളത് ശരിയായ ടിക്കറ്റല്ലന്ന് പറഞ്ഞ് ട്രെയിന്‍ യാത്രികന് 4780 രൂപ പിഴയിട്ടു; എട്ട് വര്‍ഷത്തിന് ശേഷം നഷ്ടപരിഹാരം

കൈവശമുള്ളത് ശരിയായ ടിക്കറ്റല്ലന്ന് പറഞ്ഞ് ട്രെയിന്‍ യാത്രികന് 4780 രൂപ പിഴയിട്ടു; എട്ട് വര്‍ഷത്തിന് ശേഷം നഷ്ടപരിഹാരം

കൊച്ചി:  ശരിയായ ടിക്കറ്റ് അല്ലെന്ന് പേരിൽ ട്രെയിന്‍ യാത്രികനില്‍ നിന്നു ടിടിഇ അനധികൃതമായി പിഴ ഈടാക്കിയ സംഭവത്തില്‍ എട്ട് വര്‍ഷത്തിനു ശേഷം പരാതിക്കാരന് നഷ്ടപരിഹാരം. ചെല്ലാനം സ്വദേശി കെ.ജെ ആന്റോജിക്കാണു വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ നീതി ലഭിച്ചത്. നഷ്ടപരിഹാരമായി റെയില്‍വേ 59,730 രൂപ നല്‍കി.

2014 മാര്‍ച്ചില്‍ ആന്റോജിയും കുടുംബവും തിരുവനന്തപുരം - ഗുവഹാത്തി ട്രെയിനില്‍‌ യാത്ര ചെയ്യുമ്പോള്‍ കൈവശമുണ്ടായിരുന്നതു ശരിയായ ടിക്കറ്റല്ലെന്ന് പറഞ്ഞ് പുതിയ ടിക്കറ്റ് എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 4780 രൂപ പിഴ ചുമത്തിയ ശേഷമാണു ഇവരെ യാത്ര ചെയ്യാന്‍ അനുവദിച്ചത്.

ഉപഭോക്തൃ ഫോറത്തെ സമീപിച്ച ആന്റോജിക്ക് അനുകൂലമായി 2016ല്‍ ഫോറം കേസ് തീര്‍പ്പാക്കി. എന്നിട്ടും നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേ തയാറായില്ല. ‌സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനില്‍ ടിടിഇ നല്‍കിയ അപ്പീലും തള്ളി.

ദേശീയ കമ്മിഷന്‍ കേസ് പരിഗണിച്ചപ്പോഴും ആന്റോജിക്ക് അനുകൂലമായിരുന്നു വിധി. 2022 മാര്‍ച്ച്‌ 31ന് മുന്‍പായി നഷ്പരിഹാരം നല്‍കാമെന്നു ധാരണയായി. എന്നിട്ടും ഒരു ദിവസം വൈകി ഏപ്രില്‍ ഒന്നിനാണ് റെയില്‍വേ നഷ്ടപരിഹാരത്തുകയുടെ ചെക്ക് കൈമാറിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.