അനുദിന വിശുദ്ധര്‍ - ഏപ്രില്‍ 06
ബോനിഫസ് മാര്‍പാപ്പ കാലം ചെയ്തതിനെ തുടര്‍ന്ന് 422 സെപ്റ്റംബറിലാണ് സെലസ്റ്റിന്‍ പാപ്പാ പരിശുദ്ധ സിഹാസനത്തിലെത്തിയത്. അദ്ദേഹം ഒരു റോമന്‍ നിവാസിയും ആ നഗരത്തിലെ പുരോഹിത വൃന്ദങ്ങള്‍ക്കിടയില്‍ ശ്രേഷ്ടമായ വ്യക്തിത്വത്തിനുടമയുമായിരുന്നു.
മാര്‍പാപ്പയായ ഉടനെ വിയന്നായിലേയും നര്‍ബോണിലേയും മെത്രാന്‍മാരോട് അവരുടെ തെറ്റായ നടപടികള്‍ തിരുത്തുവാന്‍ അദ്ദേഹം ആജ്ഞാപിച്ചു. മരണ നേരത്ത് ആത്മാര്‍ത്ഥമായി പാപമോചനം ആവശ്യപ്പെടുന്ന അനുതാപികള്‍ക്ക് പാപത്തിന്റെ പഴക്കം നോക്കാതെ മോചനം നല്‍കാന്‍ അദ്ദേഹം നിര്‍ദേശിച്ചു.
സെലസ്റ്റിന്‍ മാര്‍പാപ്പ പിന്നീട് റോമില്‍ ഒരു സൂനഹദോസ് വിളിച്ചുകൂട്ടി നെസ്‌റ്റേറിയസിന്റെ സിദ്ധാന്തങ്ങള്‍ പരിശോധിക്കുകയും അദ്ദേഹത്തെ മഹറോന്‍ ചൊല്ലുകയും ചെയ്തു. പിറ്റേ വര്‍ഷം എഫേസൂസ് സൂനഹദോസ് നെസ്‌റ്റോറിയന്‍ പഷണ്ഡതയെ ശപിക്കുകയും തള്ളിപ്പറയുകയും ചെയ്തു.
സെലസ്റ്റിന്‍ മാര്‍പാപ്പയുടെ അടുത്ത ലക്ഷ്യം പെലാജിയന്‍ പാഷണ്ഡതയ്‌ക്കെതിരായ നീക്കമായിരുന്നു. ബ്രിട്ടണില്‍ പെലാജിയന്‍ പാഷണ്ഡത പ്രചരിപ്പിച്ചുകൊണ്ടിരുന്ന സവേരിയാനൂസ് ബിഷപ്പിനെ ഓക്‌സേറിലെ വിശുദ്ധ ജെര്‍മ്മാനൂസ് മെത്രാനെ അയച്ച് തിരുത്തിച്ചു. ബ്രിട്ടണില്‍ സുവിശേഷം പ്രസംഗിക്കാന്‍ മാര്‍പാപ്പ വിശുദ്ധ പല്ലേഡിയൂസിനെ അയച്ചു. വിശുദ്ധ പാട്രിക്കിനെ അയര്‍ലന്‍ഡിലേക്കയച്ചതും അദ്ദേഹമായിരുന്നു.
പത്തു വര്‍ഷം പരിശുദ്ധ സിംഹാസനത്തിലിരുന്നതിനു ശേഷം സെലസ്റ്റിന്‍ മാര്‍പാപ്പ ദൈവ സന്നിധിയിലേക്ക് യാത്രയായി. പ്രിസില്ലായിലെ സെമിത്തേരിയിലാണ് വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ഭൗതീകാവശിഷ്ടങ്ങള്‍ വിശുദ്ധ പ്രാക്‌സേഡിന്റെ ദേവാലയത്തിലേക്ക് കൊണ്ട് വന്നു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. സ്‌കോട്ടിലെ ബെര്‍ത്താങ്ക്
2. ഫോണ്ടനെനിലെ ജെന്നാര്‍ഡ്
3. വിഞ്ചെസ്റ്റര്‍ ബിഷപ്പായ എല്‍സ്റ്റാര്‍
4. കോണ്‍സ്റ്റാന്റിനോപ്പിളിലെ ഏവുടിക്കിയൂസ്
5. മാസെഡോണിയായിലെ ടിമോത്തിയും ഡിയോജെനസും
6. പന്നോണിയായിലെ ഫ്‌ളോറെന്‍സിയോസും ജെര്‍മിനിയാനൂസും സത്തൂരൂസും.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.