കര്‍ണാടകയിലെ ഹിജാബ് നിരോധനത്തില്‍ പ്രതികരണവുമായി അല്‍ ഖ്വയ്ദ; പ്രതികരിച്ച വിദ്യാര്‍ത്ഥിനിയെ പ്രശംസിച്ച് നേതാവിന്റെ വക കവിതയും

കര്‍ണാടകയിലെ ഹിജാബ് നിരോധനത്തില്‍ പ്രതികരണവുമായി അല്‍ ഖ്വയ്ദ; പ്രതികരിച്ച വിദ്യാര്‍ത്ഥിനിയെ പ്രശംസിച്ച് നേതാവിന്റെ വക കവിതയും

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഹിജാബ് നിരോധന വിഷയത്തില്‍ പ്രതികരണവുമായി അല്‍ ഖ്വയ്ദ രംഗത്ത്. സര്‍ക്കാരിനെതിരെ ശബ്ദമുര്‍ത്തിയ കോളേജ് വിദ്യാര്‍ത്ഥിനി മുസ്‌കാന്‍ ഖാനെ പ്രശംസിച്ച് കവിത ചൊല്ലി അല്‍ ഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍ സവാഹിരി. കഴിഞ്ഞ ദിവസം സംഘടന പുറത്തുവിട്ട ഒമ്പത് മിനിറ്റുള്ള വീഡിയോയിലാണ് ഇയാള്‍ മുസ്‌കാന്‍ ഖാനെ പ്രശംസിച്ച് കവിത ചൊല്ലിയത്.

കൂടാതെ ഹിജാബ് നിരോധനത്തില്‍ തന്റെ പ്രതിഷേധവും ഇയാള്‍ രേഖപ്പെടുത്തി. ഈ അടിച്ചമര്‍ത്തലിനെതിരെ ഇന്ത്യന്‍ മുസ്ലീങ്ങള്‍ പ്രതികരിക്കണമെന്നും സവാഹിരി ആഹ്വാനം ചെയ്തു. ഇന്ത്യയിലെ കുലീനയായ സ്ത്രീ എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പുറത്തു വിട്ടത്.

സമൂഹ മാധ്യമങ്ങളില്‍ നിന്നാണ് താന്‍ ഈ വിദ്യാര്‍ത്ഥിനിയെക്കുറിച്ച് അറിഞ്ഞത്. ആ നിമിഷമാണ് ഈ സഹോദരിയുടെ പ്രവൃത്തിയെ പ്രകീര്‍ത്തിച്ചുകൊണ്ട് കവിത എഴുതണമെന്ന് ചിന്തിച്ചതെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു്. കവിത ചൊല്ലിയ ശേഷം ഇയാള്‍ ഹിജാബ് നിരോധിച്ച രാജ്യങ്ങളെയും പാശ്ചാത്യ രാജ്യങ്ങളുമായി സഖ്യം ചേര്‍ന്ന ബംഗ്ലാദേശിനെയും പാകിസ്ഥാനെയും കുറ്റപ്പെടുത്തി.

കഴിഞ്ഞ നവംബറിന് ശേഷമുള്ള സവാഹിരിയുടെ ആദ്യ വീഡിയോ ആണിത്. അല്‍ ഖ്വയ്ദ ലോക രാജ്യങ്ങളെ സൂക്ഷമമായി വീക്ഷിക്കുന്നു എന്നതിന് തെളിവാണ് മുസ്‌കാന്‍ ഖാനിനെക്കുറിച്ചുള്ള ഈ പരാമര്‍ശങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.