ഏപ്രിൽ മാസത്തെ പ്രാർത്ഥനാ നിയോഗം പങ്ക് വച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ. "ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും, അവരെ പിന്തുണയ്ക്കുന്ന ഉദ്യോഗസ്ഥരുടെയും പുരോഹിതരുടെയും മറ്റ് സമർപ്പിതരുടെയും സ്വയം സമർപ്പണവും ഉദാരതയും ഈ മഹാമാരി നമുക്ക് കാണിച്ചുതന്നു," പാപ്പയുടെ വേൾഡ് വൈഡ് പ്രെയർ നെറ്റ്‌വർക്ക് ചൊവ്വാഴ്ച പുറത്തിറക്കിയ ഏപ്രിൽ മാസത്തെ പ്രാർത്ഥനാ നിയോഗം പങ്ക് വച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
ഈ മാസം ആരോഗ്യ പ്രവർത്തകർക്കായി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ആരോഗ്യ അടിയന്തരാവസഥ മാറ്റുരച്ച വിവിധ രാജ്യങ്ങളിലെ ആരോഗ്യ പരിപാലന സംവിധാനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു മാർപാപ്പ.
പാൻഡെമിക് സ്ട്രെസ് ടെസ്റ്റ്
"കോവിഡ്-19 മഹാമാരി നല്ലൊരു പൊതുജനാരോഗ്യ സംവിധാനം എല്ലാവര്ക്കും ലഭ്യമല്ല എന്ന വസ്തുത തുറന്നുകാട്ടി,” പാപ്പ പറഞ്ഞു.
ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് (ഒഇസിഡി) നടത്തിയ ഗവേഷണമായ “ഹെൽത്ത് അറ്റ് എ ഗ്ലാൻസ് 2021” പ്രകാരം, ആരോഗ്യ പരിപാലനത്തിന്റെ അപര്യാപ്തമായ സാഹചര്യം, പ്രത്യേകിച്ച് ആരോഗ്യ പ്രവർത്തകരുടെ അഭാവം , രോഗികളുടെ പരിചരണത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇത് ആശുപത്രി കിടക്കകളുടെയോ സാങ്കേതിക ഉപകരണങ്ങളുടെയോ പരിമിതമായ ലഭ്യതയേക്കാൾ പരിമിതമാണ്.
ഏറ്റവും ദരിദ്രവും ദുർബലവുമായ രാജ്യങ്ങൾക്ക്,തങ്ങൾ തുടർന്നും അനുഭവിക്കുന്ന എണ്ണമറ്റ രോഗങ്ങൾ ചികിത്സിക്കുന്നതിന് ആവശ്യമായ ചികിത്സാ വിധികൾ എത്തിപ്പിടിക്കാൻ കഴിയില്ല, മാർപ്പാപ്പ വേദനയോടെ ഓർമ്മിച്ചു. ഇത് പലപ്പോഴും വിഭവശേഷി മോശമായി കൈകാര്യം ചെയ്യുന്നതും ഗുരുതരമായ രാഷ്ട്രീയ പ്രതിബദ്ധതയുടെ അഭാവവുമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.
ഒരു നല്ല ആരോഗ്യമേഖല എല്ലവർക്കും പ്രാപ്യമാക്കുക എന്നതിനാണ് മുൻതൂക്കം കൊടുക്കേണ്ടതെന്ന് ആരും മറക്കരുത് എന്ന്
പരിശുദ്ധ പിതാവ് ലോകത്തിലെ എല്ലാ രാജ്യങ്ങളുടെ സർക്കാരുകളെയും ഓർമ്മിപ്പിച്ചു.
ആരോഗ്യ പ്രവർത്തകരുടെ ത്യാഗം
ആരോഗ്യമേഖല വെറും ഒരു സംഘടനയല്ലെന്നും മറിച്ച് മറ്റുള്ളവരുടെ ആരോഗ്യം പരിപാലിക്കുന്നതിനായി ജീവിതം സമർപ്പിച്ചിരിക്കുന്ന കുറെ പേരെ ആശ്രയിച്ചാണതിരിക്കുന്നതെന്നും പാപ്പ ഓർമ്മിപ്പിച്ചു.
പല ആരോഗ്യ പ്രവർത്തകരും, ഈ മഹാമാരിയുടെ കാലത്ത് തങ്ങളുടെ ജീവൻ നൽകി, നിരവധി രോഗികളെ വീണ്ടെടുക്കാൻ സഹായിച്ചു.
രോഗികളെയും പ്രായമായവരെയും ശുശ്രൂഷിക്കുന്നവർക്ക് വേണ്ടി പ്രത്യേകിച്ച് ദരിദ്ര രാജ്യങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി പ്രാർത്ഥിക്കാൻ പരിശുദ്ധ പിതാവ് വിശ്വാസികളോട് അഭ്യർത്ഥിച്ചു.
"അവർക്ക് സർക്കാർ തലത്തിലും പ്രാദേശിക തലത്തിലും മതിയായ പിന്തുണ ലഭിക്കട്ടെ ," പാപ്പാ പറഞ്ഞു.
രോഗികളോടും അവരെ പരിചരിക്കുന്നവരോടുമുള്ള മാർപാപ്പയുടെ കരുതൽ
പപ്പാ വളരെ കരുതലോടെ കാണുന്ന രോഗികളും പ്രായമായവരും ഏറ്റവും ദുർബലരുമായ ആളുകളെ പരിപാലിക്കുന്ന ആരോഗ്യ പ്രവർത്തകർക്കായി ഈ മാസത്തെ പ്രാത്ഥനാനിയോഗം സമർപ്പിക്കുന്നുവെന്ന്, പപ്പയുടെ വേൾഡ് വൈഡ് പ്രയർ നെറ്റ്‌റ്വർക്കിന്റെ, ഇന്റർനാഷണൽ ഡയറക്ടർ ഫാ ഫ്രഡറിക് ഫോർണോസ് എസ് ജെ അറിയിച്ചു.
ആരോഗ്യ പരിപാലന സംവിധാനങ്ങളും ആരോഗ്യ പ്രവർത്തകരും സമൂഹത്തിന് അത്യന്താപേക്ഷിതമാണെന്ന് ലോകമഹാമാരി തെളിയിച്ചുവെന്ന് ഫാ ഫോർനോസ് എടുത്തുപറഞ്ഞു. കൂടുതൽ മർഗ്ഗങ്ങൽ ഉപയോഗിച്ച് അവരെ പിന്തുണയ്ക്കണം. പ്രത്യേകിച്ച് കൂടുതൽ ദുർബലമായ ആരോഗ്യ പരിപാലന സംവിധാനങ്ങളുള്ള രാജ്യങ്ങളിൽ . അല്ലാത്തപക്ഷം മറ്റൊരു മഹാമാരി നാം അനുഭവിക്കേണ്ടതായി വരും. ഈ പ്രാര്ഥനാനിയോഗം ദൈവത്തിന് സമർപ്പിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കാൻ ഫാ ഫോർനൊസ് ആഹ്വാനം ചെയ്തു.
മാർപാപ്പയുടെ ഈ വർഷത്തെ ഇതുവരെയുള്ള മാസങ്ങളിലെ പ്രാർത്ഥനാ നിയോഗങ്ങൾ --ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.