ദുബായില്‍ സൈക്കിള്‍ ട്രാക്കിലൂടെ ഇ സ്കൂട്ടർ ഓടിക്കാന്‍ അനുമതി

ദുബായില്‍ സൈക്കിള്‍ ട്രാക്കിലൂടെ ഇ സ്കൂട്ടർ ഓടിക്കാന്‍ അനുമതി

ദുബായ്: എമിറേറ്റിലെ നിർദ്ദിഷ്ട സൈക്കിള്‍ ട്രാക്കുകളിലൂടെ ഇ സ്കൂട്ടറും ഓടിക്കാമെന്ന് ദുബായ് പോലീസും ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയും വ്യക്തമാക്കി. ഇ സൈക്കിളിന്‍റെ ഉപയോഗം വ്യാപിക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം. 

ദുബായിയെ സൈക്കിള്‍ സൗഹൃദ എമിറേറ്റായി മാറ്റുകയെന്നുളളത് ലക്ഷ്യമിട്ടാണ് എമിറേറ്റിലുടനീളം സൈക്കിള്‍ ട്രാക്കുകള്‍ സ്ഥാപിച്ചത്. ഇതിലൂടെ ഇ സ്കൂട്ടറുകള്‍ക്കും അനുമതി നല്‍കുന്നത് കൂടുതല്‍ ആളുകള്‍ക്ക് ഇ സ്കൂട്ടർ- സൈക്കിള്‍ ഉപയോഗത്തിലേക്ക് മാറുന്നതിന് പ്രോത്സാഹനമാകുമെന്നാണ് വിലയിരുത്തല്‍. 

ആദ്യഘട്ടത്തില്‍ 10 മേഖലകളിലാണ് അനുമതി നല്‍കിയിരിക്കുന്നത്. ജുമൈറ ലേക് ടവേഴ്സ്, ഇന്‍റർനെറ്റ് സിറ്റി, ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൊലെവാദ്, അല്‍ റിഗ്ഗ, സെക്കന്‍റ് ഡിസംബർ സ്ട്രീറ്റ്, പാം ജുമൈറ, സിറ്റി വാക്ക് എന്നിവിടങ്ങളില്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ ഖിസൈസ്, കരാമ, മന്‍കൂല്‍ എന്നിവിടങ്ങളിലും നിർദ്ദിഷ്ട ട്രാക്കുകളില്‍ ഇ സ്കൂട്ടറോടിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.