വാഷിംഗ്ടൺ : കോവിഡ് വാക്സിൻ ഒരു മാസത്തിനുള്ളിൽ ലഭ്യമായേക്കുമെന്ന അവകാശ വാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പെൻസിൽവാനിയയിൽ വച്ച് വോട്ടർമാരുമായി നടന്ന ചോദ്യോത്തര പരിപാടിയിലാണ് ട്രംപ് ഈക്കാര്യം വീണ്ടും ആവർത്തിച്ചത്.
വാക്സിൻ വളരെ അടുത്ത് എത്തിക്കഴിഞ്ഞു, ആഴ്ചകൾക്കുള്ളിൽ പുറത്തിറങ്ങുമെന്നും മൂന്നാഴ്ചയോ നാലാഴ്ചയോ സമയം വേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു. ചൊവ്വാഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ നാലാഴ്ചയ്ക്കുള്ളിൽ വാക്സിൻ ലഭിച്ചേക്കുമെന്നും ചിലപ്പോൾ അത് എട്ടാഴ്ച ആകാമെന്നും ട്രംപ് പറഞ്ഞിരുന്നു.
അതേസമയം നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് ട്രംപ് ആരോഗ്യപ്രവർത്തകർക്കും ശാസ്ത്രജ്ഞർക്കും മേൽ വാക്സിന്റെ കാര്യത്തിൽ രാഷ്ട്രീയ സമ്മർദ്ദം ചെലുത്തുകയാണെന്ന് ഡെമോക്രാറ്റിക് പാർട്ടി ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ കോവിഡിനെതിരെയുള്ള വാക്സിനിൽ ഈ വർഷാവസാനത്തോടെ അംഗീകാരം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കയിലെ പകർച്ച വ്യാധി വിദഗ്ധൻ ഡോക്ടർ അന്തോണി ഫൗസി ഉൾപ്പെടെയുള്ള ഗവേഷകർ അറിയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.