ഹനുമാന്‍ ജയന്തി ആഘോഷത്തില്‍ സംഘര്‍ഷം ആസൂത്രണം ചെയ്ത അന്‍സാര്‍ പിടിയില്‍; കൂടുതല്‍ അറസ്റ്റ് ഉടനെന്ന് പോലീസ്

ഹനുമാന്‍ ജയന്തി ആഘോഷത്തില്‍ സംഘര്‍ഷം ആസൂത്രണം ചെയ്ത അന്‍സാര്‍ പിടിയില്‍; കൂടുതല്‍ അറസ്റ്റ് ഉടനെന്ന് പോലീസ്

ന്യൂഡല്‍ഹി: ഹനുമാന്‍ ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയിലെ സംഘര്‍ഷത്തിന്റെ സൂത്രധാരനെ ഡല്‍ഹി പോലീസ് പിടികൂടി. അന്‍സാര്‍ എന്ന 35 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം 15 പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്.

ശോഭയാത്ര മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് എത്തിയപ്പോള്‍ കല്ലേറും തുടര്‍ന്ന് സംഘര്‍ഷവും ഉണ്ടാകുകയായിരുന്നു. സംഭവത്തില്‍ എട്ട് പൊലീസുകാര്‍ക്കും ഒരു സാധാരണക്കാരനും പരുക്കേറ്റു. സംഘര്‍ഷ സ്ഥലത്തു നടന്ന കല്ലേറിലും ഉന്തിലും തള്ളിലുമാണ് ഇവര്‍ക്ക് പരുക്കേറ്റത്. കൂടുതല്‍ പേരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

അന്‍സാറാണ് മുഖ്യപ്രതിയെന്നും ഇയാളുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ഷാ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.