തലശേരി: ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പ്രവാചക ധീരതയുടെ ഉത്തമോദാഹരണമാണെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി.
തലശേരി രൂപതയുടെ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായ മാര്‍ ജോസഫ് പാംപ്ലാനി പിതാവിന് അഭിനന്ദനവും ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തു നിന്ന് വിരമിച്ച മാര്‍ ജോര്‍ജ് ഞരളക്കാട്ട് പിതാവിന് യാത്രയയപ്പും നല്‍കിയ പൊതു സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മാര്‍ ജോര്‍ജ് ആലഞ്ചേരി.
ഭാരത മെത്രാന്‍ സമിതി അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ഡോ ജെറെല്ലി മുഖ്യാതിഥിയായിരുന്നു.
ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം, റവ.ഡോ ജോസഫ് കരിയില്‍, ബിഷപ്പ് മാര്‍ലോറന്‍സ് മുക്കുഴി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, എംപിമാരായ കെ സുധാകരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ജോണ്‍ ബ്രിട്ടാസ്, എംഎല്‍എമാരായ സണ്ണി ജോസഫ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.കെ ഷൈലജ, സജീവ് ജോസഫ്, കെ.പി മോഹനന്‍, കെ.ബി സുമേഷ് തുടങ്ങി സമൂഹത്തിന്റെ നാനാ തുറയില്‍ നിന്നുള്ളവര്‍ ആശംസകള്‍ നേര്‍ന്നു.
വിരമിച്ച ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, സ്ഥാനമേറ്റ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ മറുപടി പ്രസംഗം നടത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.