കോവിഡ് കേസുകള്‍ കുറയുന്നു, കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ

കോവിഡ് കേസുകള്‍ കുറയുന്നു, കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ

യുഎഇ: യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പിലാക്കിയിരുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇവന്‍റുകള്‍ ഉള്‍പ്പടെയുളള പ്രവർത്തനങ്ങള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കി.

രാജ്യത്തെ സാഹചര്യങ്ങള്‍ വിലയിരുത്തി നാഷണല്‍ എമർജന്‍സി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റേഴ്സ് കമ്മിറ്റിയും വിദ്യാഭ്യാസമന്ത്രാലയവും സംയുക്തമായാണ് തീരുമാനമെടുത്തത്.
സ്കൂളുകളിലെ അടച്ചിട്ട ഇടങ്ങളില്‍ മാസ്ക് ധരിച്ചും കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിച്ചും ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍ അനുസരിച്ചും നടത്തുന്ന പരിപാടികളില്‍ മാതാപിതാക്കള്‍ക്കും പങ്കെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്കൂള്‍ യാത്രകളും ആരംഭിക്കാം.   

അതേസമയം യുഎഇയില്‍ ഇന്ന് 231 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു. 395567 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. 15,412 ആണ് സജീവ കോവിഡ് കേസുകള്‍. 217 പേർ രോഗമുക്തി നേടി. 

മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ 896372 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 878,658 പേർ രോഗമുക്തി നേടി. 2302 പേരാണ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.