രാജ്യത്തിന് സമർപ്പിച്ചത് 20,000 കോടി രൂപയുടെ വികസന പദ്ധതികള്‍; വരുന്ന 25 വര്‍ഷത്തിനകം കാശ്‌മീരിന്റെ മുഖഛായ മാറ്റുമെന്ന് പ്രധാനമന്ത്രി

രാജ്യത്തിന്  സമർപ്പിച്ചത് 20,000 കോടി രൂപയുടെ വികസന പദ്ധതികള്‍; വരുന്ന 25 വര്‍ഷത്തിനകം കാശ്‌മീരിന്റെ മുഖഛായ മാറ്റുമെന്ന് പ്രധാനമന്ത്രി

ശ്രീനഗര്‍: കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജനം നടത്തിയതിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കാശ്‌മീരിലെത്തി. ജനാധിപത്യത്തിലും വികസനത്തിലും രാജ്യത്തെ പുതിയ മാതൃകയാണ് കാശ്‌മീരെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ ഗ്രാമസഭകളെ അഭിസംബോധന ചെയ്‌ത പ്രധാനമന്ത്രി 20,000 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്‌ഘാടനം ചെയ്‌തു. രാജ്യത്തെ ആദ്യ കാര്‍ബണ്‍ ഫ്രീ സോളാര്‍ പഞ്ചായത്തായി കാശ്‌മീരിലെ പാലി ഗ്രാമം തിരഞ്ഞെടുത്തു. ഇവിടെ 500 കിലോവാട്ട് സോളാ‌ര്‍ പ്ലാന്റും പ്രധാനമന്ത്രി തുടക്കം കുറിച്ചു.

വരുന്ന 25 വര്‍ഷത്തിനകം കാശ്‌മീരിന്റെ മുഖഛായ മാറ്റുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അമൃത് സരോവര്‍ പദ്ധതിയും 3100 കോടിയുടെ ബനിഹാള്‍ ക്വാസിഗുണ്ട് റോഡ് ടണലും അദ്ദേഹം ഉദ്ഘാടനം ചെയ്‌തു. ഡല്‍ഹി-അമൃത്‌സര്‍-കത്ര എക്‌സ്‌പ്രസ്‌ വേയ്‌ക്കുള‌ള ശിലാസ്ഥാപനം പ്രധാനമന്ത്രി നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.