20 ലക്ഷം പേര്‍ക്ക് തൊഴില്‍: ഓസ്ട്രേലിയന്‍ കമ്പനിയുമായി കെ-ഡിസ്‌ക് ധാരണയിലായി

20 ലക്ഷം പേര്‍ക്ക് തൊഴില്‍: ഓസ്ട്രേലിയന്‍ കമ്പനിയുമായി കെ-ഡിസ്‌ക് ധാരണയിലായി

തിരുവനന്തപുരം: കെ-ഡിസ്‌ക് (കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍) ഓസ്‌ട്രേലിയ ആസ്ഥാനമായ ഫ്രീലാന്‍സര്‍ ഡോട്ട് കോമുമായി ധാരണയിലെത്തി. 20 ലക്ഷം വിദ്യാസമ്പന്നര്‍ക്ക് അഞ്ചു വര്‍ഷം കൊണ്ട് തൊഴില്‍ നല്‍കുന്ന പദ്ധതിക്കായിട്ടാണ് സഹകരണമെന്നാണ് കെ-ഡിസ്‌കിന്റെ അവകാശവാദം.

ലോകത്തെ വമ്പന്‍ മാര്‍ക്കറ്റ് പ്ലേസ് വെബ്‌സൈറ്റാണ് ഫ്രീലാന്‍സറെന്ന് ആസൂത്രണ-സാമ്പത്തികകാര്യ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. താല്‍പര്യപത്രം ക്ഷണിച്ചാണ് കെ-ഡിസ്‌ക് അവരെ തെരഞ്ഞെടുത്തത്. ലോകത്തെ തന്നെ മികച്ച കമ്പനികളില്‍ വന്‍തോതില്‍ അപ്രന്റീസ്ഷിപ് അവസരങ്ങള്‍ ഫ്രീലാന്‍സര്‍ വഴി ലഭ്യമാണ്.

അന്താരാഷ്ട്ര തലത്തിലെ തൊഴിലവസരങ്ങള്‍ കേരളത്തിലെ തൊഴിലന്വേഷകര്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. തൊഴിലവസരങ്ങള്‍ ഫ്രീലാന്‍സര്‍ കെ-ഡിസ്‌കിന് നല്‍കും. കൈമാറുന്ന ഡേറ്റ വെളിപ്പെടുത്താന്‍ പാടില്ലെന്ന കരാര്‍ കെ-ഡിസ്‌കും ഒസ്‌ട്രേലിയന്‍ കമ്പനിയുമായി ഉണ്ടാക്കും. ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കി. തൊഴില്‍ ദാതാവിന് വിവരങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട പൂര്‍ണ ഉത്തരവാദിത്തം ഉദ്യോഗാര്‍ഥിക്ക് തന്നെയായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.