ഗതാഗത പിഴ അടയ്ക്കാന്‍ പലിശ രഹിത വായ്പ നല്കാന്‍ ബാങ്കുകള്‍

ഗതാഗത പിഴ അടയ്ക്കാന്‍ പലിശ രഹിത വായ്പ നല്കാന്‍ ബാങ്കുകള്‍

അബുദബി: എമിറേറ്റിലെ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴയുളളവർക്ക് തവണകളായി അടയ്ക്കുമ്പോള്‍ ഇളവ് പ്രഖ്യാപിച്ച് അബുദബി. ഇതിനായി ബാങ്കുളില്‍ നിന്ന് പലിശ വായ്പ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. ഗതാഗത നിയമപ്രകാരം വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് ഒഴിവാക്കാന്‍ തവണകളായി പിഴ അടയ്ക്കാം. ഇതിനായി പലിശ രഹിതമായി വായ്പ നല്‍കുന്ന സംരംഭം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. 

നിയമലംഘനം നടത്തി രണ്ട് മാസത്തിനുളളില്‍ പിഴ അടച്ചാല്‍ 35 ശതമാനം ഇളവും ഒരു വർഷത്തിനുളളില്‍ അടച്ചാല്‍ 25 ശതമാനം ഇളവും ലഭിക്കും. ഡ്രൈവർമാർക്ക് ഈ ബാങ്കുകളില്‍ ഏതിലെങ്കിലും ക്രെഡിറ്റ് കാർഡ് ഉണ്ടായിരിക്കണം.

പിഴ കിട്ടിയവർക്ക് തവണകളായി അടയ്ക്കാന്‍ അഞ്ച് ബാങ്കുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയില്‍ അബുദബി പോലീസ് വ്യക്തമാക്കുന്നു. 


അബുദബി കൊമേഴ്സ്യല്‍ ബാങ്ക്, അബുദബി ഇസ്ലാമിക് ബാങ്ക്, ഫസ്റ്റ് അബുദബി ബാങ്ക്, മഷ്റഖ് അല്‍ ഇസ്ലാമി, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് എന്നിവയാണ് പദ്ധതിയില്‍ പങ്കാളികളാകുന്നത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.