ന്യൂഡല്‍ഹി: ടെസ്ലയ്ക്ക് വേണമെങ്കില്‍ ഇലക്ട്രിക്ക് കാര്‍ ഇന്ത്യയില്‍ നിര്‍മിക്കാമെന്നും ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ലെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. കാര്‍ ഇറക്കുമതി സംബന്ധിച്ച് ടെസ്ല ചൂണ്ടിക്കാണിച്ച ഇന്ത്യയിലെ നികുതിയെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ടെസ്ല നിര്‍മിക്കാന്‍ എലോണ്‍ മസ്‌ക് തയാറാണെങ്കില്‍, ഒരു പ്രശ്‌നവുമില്ല. നമുക്ക് എല്ലാ കഴിവുകളും ഉണ്ട്, സ്ഥലവും ലഭ്യമാണ്. എല്ലാത്തരം സാങ്കേതിക വിദ്യകളും ലഭ്യമാണെന്ന് ഗഡ്കരി കൂട്ടിച്ചേര്‍ത്തു. ചൈനയില്‍ വാഹനം നിര്‍മിച്ച് ഇന്ത്യയില്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതൊരു നല്ല നിര്‍ദ്ദേശം ആകാന്‍ കഴിയില്ല എന്നും ഗഡ്കരി വ്യക്തമാക്കി.
വാഹനങ്ങള്‍ ഇവിടെ നിന്നും കയറ്റുമതി ചെയ്യാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ട്. തുറമുഖങ്ങളും സജീവമാണെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി. അതേസമയം രാജ്യത്തെ ഉയര്‍ന്ന നികുതി കണക്കിലെടുത്താണ് ഇന്ത്യയില്‍ ഉത്പാദനം നടത്താന്‍ ആഗ്രഹിക്കാത്തത് എന്നായിരുന്നു ടെസ്ല വ്യക്തമാക്കിയത്. കൂടുതല്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ ഇന്ത്യയില്‍ നിര്‍മാണം ആരംഭിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.