ഗാന്ധിനഗര്‍: സുപ്രീം കോടതിയില്‍ നിന്നു പോലും വിമര്‍ശനം കേള്‍ക്കേണ്ടി വന്ന ഇടിച്ചു നിരത്തല്‍ രാഷ്ടീയം അവസാനിപ്പിക്കാതെ ബിജെപി. മധ്യപ്രദേശിനും ഡല്‍ഹിക്കും പിന്നാലെ ഇപ്പോള്‍ ഗുജറാത്തിലാണ് അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തിയത്.
രാമനവമി ദിനത്തില്‍ സംഘര്‍ഷങ്ങളുണ്ടായ ഗുജറാത്തിലെ ഹിമ്മത് നഗറിലാണ് കൈയേറ്റം ഒഴിപ്പിക്കുന്നത്. രാമനവമി ദിനത്തില്‍ നടന്ന സംഭവവുമായോ ആക്രമണം നടത്തിയ ആളുകളുമായോ ഈ കയ്യേറ്റ ഒഴിപ്പിക്കലുകള്‍ക്ക് ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ഹിമ്മത്നഗര്‍ ഛപാരിയയിലെ ടിപി റോഡിന്റെ വശങ്ങളിലുള്ള കുടിലുകളും ഒരു ഇരുനില കെട്ടിടവും ഉള്‍പ്പടെയുള്ള നിര്‍മാണങ്ങള്‍ ഇടിച്ചുനിരത്തിയതായി ചീഫ് മുനിസിപ്പല്‍ ഓഫീസറായ നവനീത് പട്ടേല്‍ പറഞ്ഞു.
നടപടിയുടെ ഭാഗമായി ഇടിച്ചു നിരത്തിയ ഇരുനില കെട്ടിടം പ്രദേശത്തെ സാമൂഹിക മത സംഘടനയായ അഷ്‌റഫ് നഗര്‍ ജമാത്തിന്റേതാണ്. ഇവിടെ കഴിഞ്ഞയാഴ്ച്ച രാമനവമി ഘോഷയാത്ര കടന്നു പോയപ്പോള്‍ കല്ലേറും സംഘര്‍ഷവും അരങ്ങേറിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.