ഇറച്ചി മുറിക്കുന്ന യന്ത്രത്തില്‍ സ്വര്‍ണക്കടത്ത്; തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകന്‍ പിടിയില്‍

ഇറച്ചി മുറിക്കുന്ന യന്ത്രത്തില്‍ സ്വര്‍ണക്കടത്ത്; തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകന്‍ പിടിയില്‍

തൃക്കാക്കര: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകന്‍ ഷാബിന്‍ പിടിയില്‍. ഇന്നലെ രാത്രി കൊച്ചിയില്‍ നിന്നാണ് കസ്റ്റംസ് ഇയാളെ പിടികൂടിയത്. നഗരസഭാ വൈസ് ചെയര്‍മാന്‍ ഇബ്രാഹിംകുട്ടിയുടെ മകനാണ് ഷാബിന്‍.

കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഷാബിനെ വിശദമായി ചോദ്യം ചെയ്യുകയാണ്. കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. ചൊവ്വാഴ്ച ഇബ്രാഹിംകുട്ടിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. റെയ്ഡില്‍ ലാപ്‌ടോപ്പ്, പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ്, ബാങ്ക് രേഖകള്‍ എന്നിവ പിടിച്ചെടുത്തു.

ഷാബിന്‍ പാര്‍ട്ണറായ തൃക്കാക്കര തുരുത്തുമ്മേല്‍ എന്റര്‍പ്രൈസസിന്റെ പേരില്‍ ദുബായില്‍ നിന്നു വന്ന കാര്‍ഗോയില്‍ നിന്ന് കഴിഞ്ഞ ഞായറാഴ്ച 2.26 കിലോ സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളത്തിലെ കസ്റ്റംസ് പിടികൂടിയിരുന്നു. ഇറച്ചി നുറുക്കുന്ന യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ എയര്‍ ഇന്ത്യ വിമാനത്തിലാണ് സ്വര്‍ണം കൊണ്ടു വന്നത്.

പാഴ്സല്‍ ഏറ്റെടുക്കാനെത്തിയ തൃക്കാക്കര സ്വദേശി നകുലിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഷാബിന് ഇടപാടില്‍ പങ്കുള്ളതായി നകുലാണ് മൊഴി നല്‍കിയത്. കടത്തിയ സ്വര്‍ണത്തിനായി പണം മുടക്കിയത് ഷാബിനാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.