പാലക്കാട്: പാന്റ്സ് തയ്ക്കാന്‍ തുണി നല്‍കിയ യുവാവിന് തിരികെ പാവാട പോലുള്ള പാന്റ്സ് തയ്ച്ചു നല്‍കിയ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി. ഉപഭോക്തൃ കമ്മീഷന്റേതാണ് വിധി.
പാലക്കാട് സ്വദേശി അനൂപ് ജോര്‍ജ് നല്‍കിയ പരാതിയിലാണ് 7000 രൂപ നഷ്ടപരിഹാരവും 5000 രൂപ ചെലവും നല്‍കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. 2016ലായിരുന്നു പരാതിക്ക് അടിസ്ഥാനമായ സംഭവം.
നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ പാന്റ്സ് തയ്ക്കാനായി അനൂപ് തുണി നല്‍കി. പറഞ്ഞതിലും ഒരാഴ്ച കഴിഞ്ഞാണ് പാന്റ്സ് ലഭിച്ചത്. വീട്ടില്‍ പോയി ഇട്ടുനോക്കിയപ്പോള്‍ പാവാടയ്ക്കു സമാനമായ രൂപവും അത്രയും വലിപ്പത്തിലുമായിരുന്നു പാന്റ്സ് തയ്ച്ചത്.
ഉടന്‍ തന്നെ കടയില്‍ പോയി ചോദിച്ചെങ്കിലും കടക്കാരനും സഹായികളും തന്നെ കൈയേറ്റം ചെയ്യുകയായിരുന്നെന്ന് അനൂപ് നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.
പരാതി ലഭിച്ച കമ്മീഷന്‍ സംഭവം പരിശോധിക്കാനായി കണ്ണൂര്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയിലെ അസോസിയേറ്റ് പ്രൊഫസര്‍ എന്‍ മുകില്‍വണ്ണനെ എക്സ്പേര്‍ട്ട് കമ്മീഷനായി നിയമിച്ചു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ വിധിയായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.