കീവ്: റഷ്യന്‍ അധിനിവേശം ഉക്രെയ്ന്‍ ജനതയുടെ എല്ലാ സന്തോഷങ്ങളും കവര്‍ന്നെടുക്കുമ്പോഴും ചില കാഴ്ച്ചകള്‍ ജീവിതത്തെ വീണ്ടും പ്രതീക്ഷയോടെ നോക്കിക്കാണാന്‍ പ്രേരിപ്പിക്കും. യുദ്ധത്തിന്റെ സങ്കടക്കാഴ്ചകള്‍ക്കിടയില്‍ ആയിരക്കണക്കിന് ഹൃദയങ്ങള്‍ക്ക് ആശ്വാസം പകരുന്ന മൂന്നു വയസുകാരന്റെ യുദ്ധവിരുദ്ധ ഗാനം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്. കീവ് മെട്രോ സ്റ്റേഷന് സമീപത്തെ തുരങ്കപാതയില്‍ സംഘടിപ്പിച്ച സംഗീത പരിപാടിയിലാണ് യുദ്ധത്തിനെതിരേ കൊച്ചുഗായകനായ ലിയൊനാര്‍ഡ് ബുഷ് ഗാനം ആലപിച്ചത്.
ബുഷ് ഹൃദയത്തില്‍ തൊട്ട് പാടാന്‍ തുടങ്ങിയതോടെ സംഗീതപരിപാടി കാണാനെത്തിയ മുഴുവനാളുകളും നിശബ്ദരായി. ചിലരുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. യുദ്ധത്തിനെതിരായി കുഞ്ഞു ലിയനോര്‍ഡ് പാടിയ മറ്റൊരു പാട്ടും നേരത്ത വൈറലായിരുന്നു.
റഷ്യന്‍ സേനയുടെ ആക്രമണത്തെത്തുടര്‍ന്ന് പ്രേതനഗരമായ ഇര്‍പിനില്‍നിന്ന് ഉക്രെയ്‌ന്റെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് താമസം മാറ്റിയതാണ് ബുഷിന്റെ കുടുംബം. ദേശീയതലത്തില്‍ സംഗീതപരിപാടി അവതരിപ്പിക്കാന്‍ തയാറെടുക്കുകയാണ് കുഞ്ഞുഗായകന്‍ ഇപ്പോള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.