ഓസ്ട്രേലിയയില്‍ ചരിത്രം കുറിച്ച്‌ മലയാളികളുടെ നേതൃത്വത്തില്‍ ദിവ്യ കാരുണ്യ റാലി

ഓസ്ട്രേലിയയില്‍ ചരിത്രം കുറിച്ച്‌ മലയാളികളുടെ നേതൃത്വത്തില്‍ ദിവ്യ കാരുണ്യ റാലി

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ വിശ്വാസപ്രഘോഷണത്തിനായി മലയാളി വിശ്വാസികള്‍ നടത്തിയ വേറിട്ട ഉദ്യമം ശ്രദ്ധേയമായി. ദൈവ കരുണയുടെ തിരുനാള്‍ ദിനത്തിലാണ് ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വിപുലമായ ദിവ്യ കാരുണ്യ റാലി മലയാളികളുടെ നേതൃത്വത്തില്‍ നടത്തിയത്.

മെല്‍ബണ്‍ സിറോ മലബാര്‍ രൂപതയിലെ വിവിധ ഇടവകളിലെ അംഗങ്ങള്‍, ശാലോം, അഗാപ്പേ, ജീസസ് യൂത്ത്, നഴ്‌സസ് മിനിസ്റ്ററി തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ദൈവകരുണയുടെ റാലി നടത്തിയത്. മെല്‍ബണ്‍ സെന്റ് പാട്രിക് കത്തീഡ്രല്‍ പള്ളിയില്‍നിന്ന് കീസ് ബ്രോയിലെ ദിവ്യകാരുണ്യ പള്ളിയിലേക്കായിരുന്നു റാലി. ദിവ്യ കരുണയുടെ ഛായാചിത്രവും വഹിച്ചുകൊണ്ട് 100 കിലോമീറ്ററോളം സഞ്ചരിച്ച റാലിയില്‍ എഴുപതോളം വാഹനങ്ങള്‍ അണിനിരന്നു. ഓസ്‌ട്രേലിയയില്‍ ആദ്യമായാണ് ഇങ്ങനെയൊരു റാലി നടത്തപ്പെടുന്നത്.

ബോസ്‌കോ പുത്തൂര്‍ പിതാവിന്റെയും, എ.എഫ്.സി.എം ഡയറക്ടര്‍ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്റെയും പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ നടന്ന റാലി ഓസ്ട്രേലിയന്‍ ഭൂഖണ്ഡത്തില്‍ മലയാളികള്‍ വിശ്വാസപ്രഘോഷണത്തിനായി നടത്തുന്ന പരിശ്രമത്തിന്റെ ഉദാഹരണമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26