കൊച്ചി: തീവ്രവാദത്തിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐബി) കൂടുതല്‍ ഓഫീസുകള്‍ തുടങ്ങുന്നു.
ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഈരാറ്റുപേട്ട, പെരുമ്പാവൂര്‍, പത്തനംതിട്ട, കരുനാഗപ്പള്ളി, കൊടുവള്ളി, ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി എന്നിവിടങ്ങളില്‍ ഓഫീസുകള്‍ തുറക്കുന്നത്. എസ്ഡിപിഐ അടക്കമുള്ള സംഘടനകള്‍ക്ക് സ്വാധീനമുള്ള മേഖലകളാണിത്.
ഈ യൂണിറ്റുകളില്‍ ചിലതു പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. സാധാരണനിലയില്‍ ജില്ലാ അടിസ്ഥാനത്തിലാണ് ഐബി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ സാഹചര്യം വ്യത്യസ്തമായതു കൊണ്ടാണ് ഇത്തരത്തില്‍ ചെറു നഗരങ്ങളില്‍ ഓഫീസുകള്‍ ആരംഭിച്ചത്.
ഭീകര പ്രവര്‍ത്തനത്തിനുള്ള ആസൂത്രണം, പരിശീലനം, സാമ്പത്തിക സഹായം, കൃത്യം നടത്തിയശേഷമുള്ള ഒളിത്താവളം എന്നിവയ്ക്കു കേരളത്തിലെ ചില ഉപനഗരങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നു കേന്ദ്രത്തിന് തെളിവ് ലഭിച്ചിരുന്നു.
ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ സ്‌ഫോടനം നടത്തിയ ഭീകരര്‍ പോലും കേരളത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്നു. ഇവയെല്ലാം ഫലപ്രദമായി നേരിടുന്നതിനാണ് കൂടുതല്‍ ഐബി ഓഫീസുകള്‍ തുറക്കുന്നത്. ഐഎസ് ആശയമുള്ളവര്‍ മറ്റു മതങ്ങളിലെ പെണ്‍കുട്ടികളെ ആകര്‍ഷിച്ച് മതംമാറ്റി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ്, പാക് പരിശീലനം നേടിയ ബംഗ്ലാദേശികളായ മൂന്ന് അല്‍ ഖ്വയ്ദ ഭീകരരെ കേരളത്തിലെ ഒരു ചെറുനഗരത്തില്‍ നിന്നാണ് ദേശീയ അന്വേഷണ ഏജന്‍സി പിടികൂടിയത്.
ഇതരസംസ്ഥാന തൊഴിലാളികള്‍ എന്ന പേരില്‍ സംസ്ഥാനത്ത് എത്തിയിരിക്കുന്നതില്‍ പലരും ഭീകരപ്രവര്‍ത്തകരാണെന്നും ഇവര്‍ക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സംഘടിപ്പിച്ചു കൊടുക്കുന്ന സംഘങ്ങള്‍ ഇവിടുണ്ടെന്നും ഐബി കണ്ടെത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.