പ്രധാനമന്ത്രി ഇന്ന് കോപ്പന്‍ഹേഗില്‍; ഡെന്‍മാര്‍ക്ക് പ്രസിഡന്റുമായി കൂടിക്കാഴ്ച

പ്രധാനമന്ത്രി ഇന്ന് കോപ്പന്‍ഹേഗില്‍; ഡെന്‍മാര്‍ക്ക് പ്രസിഡന്റുമായി കൂടിക്കാഴ്ച

ന്യുഡല്‍ഹി: യൂറോപ്യന്‍ പര്യടനത്തിന്റെ രണ്ടാം ദിനമായ ഇന്ന് പ്രധാനമന്ത്രി കോപ്പന്‍ ഹേഗനിലെത്തും. ഡെന്‍മാര്‍ക്ക് പ്രസിഡന്റ് മെറ്റി ഫ്രെഡറിക്‌സണുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം കോപ്പന്‍ ഹേഗനില്‍ നടക്കുന്ന ഇന്ത്യ നോര്‍ഡിക് ഉച്ചകോടിയിലും പങ്കെടുക്കും.

വ്യാഴാഴ്ച ഫ്രാന്‍സിലെത്തി പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രണുമായും ചര്‍ച്ച നടത്തും. ഉക്രെയ്ന്‍ വിഷയത്തില്‍ ഇന്ത്യ ഇരു രാജ്യങ്ങള്‍ക്കുമൊപ്പമല്ല സമാധാനത്തിനൊപ്പമാണെന്ന് പ്രധാനമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്നതാണ് പ്രധാനമന്ത്രിയുടെ യൂറോപ്യന്‍ പര്യടനം. ആദ്യ ദിനം തന്നെ ഉക്രെയ്ന്‍ വിഷയത്തിലെ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇന്ത്യ സമാധാനത്തിനൊപ്പമാണെന്നും യുദ്ധം അവസാനിപ്പിക്കണമെന്ന് തുടക്കത്തിലേ തന്നെ ഇന്ത്യ ആവശ്യപ്പെട്ടതാണെന്നും പ്രധാനമന്ത്രി ജര്‍മ്മനിയില്‍ വ്യക്തമാക്കി.

റഷ്യയെ ഒറ്റപ്പെടുത്തി ഉക്രെയ്ന്‍ അനുകൂല നിലപാട് യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വീകരിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് മോഡി നയം വ്യക്തമാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.