പിസി ജോർജ്ജിന് ശ്രീബുദ്ധന്റെ വാക്കുകള്‍ ഉദ്ധരിച്ച് എം എ യൂസഫലിയുടെ പരോക്ഷ മറുപടി

പിസി ജോർജ്ജിന് ശ്രീബുദ്ധന്റെ വാക്കുകള്‍ ഉദ്ധരിച്ച് എം എ യൂസഫലിയുടെ പരോക്ഷ മറുപടി

ഷാർജ: പിസി ജോർജ്ജ് തന്നെ കുറിച്ച് പറഞ്ഞ പ്രസ്താവന തിരുത്തിയ പശ്ചാത്തലത്തില്‍ വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്ന് ലുലു ഗ്രൂപ്പ് ചെയർമാന്‍ എം എ യൂസഫലി. കാര്യങ്ങള്‍ തിരിച്ചറിയാന്‍ മലയാളികള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം ഷാർജയില്‍ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. 

വീണ്ടും ചോദ്യമാവർത്തിച്ചപ്പോള്‍, ശ്രീബുദ്ധന്‍റെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു പരോക്ഷ മറുപടി. നെഗറ്റീവായ ആളുകളോട് നിങ്ങള്‍ പ്രതികരിക്കുന്നത് എത്രത്തോളം കുറയ്ക്കുന്നുവോ അത്രത്തോളം നിങ്ങളുടെ ജീവിതം കൂടുതല്‍ സമാധാനപരമാകും, എം എ യൂസഫലി പറഞ്ഞു.

യെമനില്‍ തടവില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യും. അവരുടെ മോചനത്തിനായുള്ള അനൗദ്യോഗിക ചർച്ചകള്‍ തുടരുകയാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ലുലുവിന്‍റെ ഓഹരി വില്‍പന 2023 പകുതിയോടെ തുടങ്ങും. ലുലു ജീവനക്കാർക്ക് കൂടി ഗുണമുണ്ടാകുന്ന രീതിയിലായിരിക്കും മാനദണ്ഡം ക്രമീകരിക്കുക. മലയാളികള്‍ക്കും ഓഹരി നേടാന്‍ അവസരമുണ്ടാകും. 2024 ഡിസംബറോടെ ലുലു ഹൈപ്പർ മാർക്കറ്റുകളുടെ എണ്ണം 300 തികയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.