പെര്‍ത്ത്: ഓസ്ട്രേലിയന്‍ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് പ്രസിഡന്റായി പെര്‍ത്ത് ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോയെ തെരഞ്ഞെടുത്തു. സിഡ്നി ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷറാണ് വൈസ് പ്രസിഡന്റ്. ഓസ്‌ട്രേലിയയിലെ കത്തോലിക്ക ബിഷപ്പുമാരുടെ പ്ലീനറി സമ്മേളനത്തിലാണ് തീരുമാനമുണ്ടായത്. ബിഷപ്പ് കോണ്‍ഫറന്‍സിന്റെ പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ പ്രസിഡന്റാണ് ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ.
നാല് വര്‍ഷത്തോളം പ്രസിഡന്റായി സേവനമനുഷ്ഠിച്ച ബ്രിസ്ബന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ക്ക് കോള്‍റിഡ്ജിന് പകരമായാണ് ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ ചുമതലയേല്‍ക്കുന്നത്.
കോവിഡ് മഹാമാരി ഉള്‍പ്പെടെ വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളില്‍ ബിഷപ്പ് കോണ്‍ഫറന്‍സിനെ ആര്‍ച്ച് ബിഷപ്പ് മാര്‍ക്ക് കോള്‍റിഡ്ജ് ധീരതയോടെ നയിച്ചതായി ആര്‍ച്ച് ബിഷപ്പ് കോസ്റ്റലോ അനുസ്മരിച്ചു. ആ സമയത്ത് സഭയുടെ ശുശ്രൂഷകള്‍ ഓസ്ട്രേലിയന്‍ സമൂഹത്തിന് നിര്‍ണായകമായിരുന്നു.
ആര്‍ച്ച് ബിഷപ്പ് കോള്‍റിഡ്ജ് സഭയിലെ ശാന്തനായ നേതാവാണ്. ഈ പുതിയ ചുമതലയില്‍ അദ്ദേഹം എനിക്ക് ആത്മീയ വഴികാട്ടിയായിരിക്കും. നമ്മുടെ ഇടവകകള്‍, വിദ്യാലയങ്ങള്‍, ആശുപത്രി, വയോജന പരിചരണം, സാമൂഹിക സേവനങ്ങള്‍, എണ്ണമറ്റ മറ്റ് ശുശ്രൂഷകള്‍ എന്നിവയിലൂടെ സഭ ഈ രാജ്യത്തിന് വലിയ സംഭാവനയാണ് നല്‍കുന്നത്.
'ഈ കാലഘട്ടത്തില്‍ സുവിശേഷം എങ്ങനെ ജീവിക്കുന്നു എന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ ചിന്തിക്കുന്നത്. ക്രിസ്തുവിന്റെ ദൗത്യം മുന്നോട്ട് കൊണ്ടുപോകാന്‍ എന്റെ സഹോദരരായ ബിഷപ്പുമാര്‍ക്കും ദൈവജനത്തിനും ഒപ്പം പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹം-ആര്‍ച്ച് ബിഷപ്പ് കോസ്റ്റലോ പറഞ്ഞു.
പ്ലീനറി കൗണ്‍സിലിന്റെ രണ്ടാം ജനറല്‍ അസംബ്ലിക്ക് ശേഷം ജൂലൈ 13-നാണ് പുതിയ ഭാരവാഹികളുടെ രണ്ട് വര്‍ഷത്തെ കാലാവധി ആരംഭിക്കുന്നത്.
2007-ല്‍ മെല്‍ബണ്‍ സഹായ മെത്രാനായിരുന്ന ആര്‍ച്ച് ബിഷപ്പ് കോസ്റ്റലോയെ 2012-ലാണ് പെര്‍ത്ത് ആര്‍ച്ച് ബിഷപ്പായി നിയമിച്ചത്.
സിഡ്നി ആര്‍ച്ച് ബിഷപ്പ് ഫിഷര്‍ കഴിഞ്ഞ നാല് വര്‍ഷമായി കോണ്‍ഫറന്‍സിന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.