സഞ്ജിത്ത് വധത്തില്‍ പിടിയിലായ മുഖ്യ ആസൂത്രകന്‍ ബാവ മാസ്റ്റര്‍ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍; കസ്റ്റഡിയിലെടുത്തത് തൃശൂരില്‍ നിന്ന്

സഞ്ജിത്ത് വധത്തില്‍ പിടിയിലായ മുഖ്യ ആസൂത്രകന്‍ ബാവ മാസ്റ്റര്‍ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍; കസ്റ്റഡിയിലെടുത്തത് തൃശൂരില്‍ നിന്ന്

പാലക്കാട്: പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ വധക്കേസില്‍ മുഖ്യ ആസൂത്രകന്‍ അറസ്റ്റില്‍. ആലത്തൂര്‍ ഗവ എല്‍പി സ്‌കൂളിലെ അധ്യാപകനായ ബാവ അഷ്‌റഫ് മാസ്റ്ററാണ് പോലീസിന്റെ കസ്റ്റഡിയിലായത്. കഴിഞ്ഞ ആറു മാസമായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. തൃശൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് ബാവ പിടിയിലായത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ ആലത്തൂര്‍ ഡിവിഷണല്‍ പ്രസിഡന്റാണ് ഇയാള്‍. ഇയാളുടെ നേതൃത്വത്തിലാണ് സഞ്ജത്തിനെ കൊലപ്പെടുത്താനുള്ള ഗൂഡാലോചന നടന്നതെന്നാണ് പോലീസ് പറയുന്നത്. കൊലപാതകം ആസൂത്രണം ചെയ്തതും ഗൂഡാലോചന നടത്തിയതും ബാവയുടെ നേതൃത്വത്തിലാണെന്ന് പോലീസ് പറയുന്നു. ഒളിവില്‍ കഴിയുകയായിരുന്ന പ്രതിക്കായി അന്വേഷണവും തുടരുകയായിരുന്നു. ഇന്നലെയാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 15 നാണ് ഭാര്യക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായ 11 പ്രതികളില്‍ പത്തു പേരെ ഉള്‍പ്പെടുത്തി പാലക്കാട് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

350 സാക്ഷികള്‍ ആണ് ഉള്ളത്. രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പ്രതികള്‍ എസ്ഡിപിഐ നേതാക്കളും പ്രവര്‍ത്തകരുമാണ്. ആയിരത്തില്‍ ഏറെ ഫോണ്‍ വിളി രേഖകളും 10 ജിബി സിസിടിവി ദൃശ്യങ്ങളും അടങ്ങുന്നതാണ് കുറ്റപത്രം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.