തെലങ്കാനയില്‍ ടിആര്‍എസുമായി ഒരിക്കലും സഖ്യത്തിനില്ലെന്ന് രാഹുല്‍ ഗാന്ധി; ചന്ദ്രശേഖര്‍ റാവു രാജാവിനെ പോലെയെന്ന് വിമര്‍ശനം

തെലങ്കാനയില്‍ ടിആര്‍എസുമായി ഒരിക്കലും സഖ്യത്തിനില്ലെന്ന് രാഹുല്‍ ഗാന്ധി; ചന്ദ്രശേഖര്‍ റാവു രാജാവിനെ പോലെയെന്ന് വിമര്‍ശനം

ഹൈദരാബാദ്: അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തെലുങ്കാന രാഷ്ട്ര സമിതിയുമായി യാതൊരുവിധ സഖ്യത്തിനും സാധ്യതയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചന്ദ്രശേഖര്‍ റാവു മുഖ്യമന്ത്രിയെ പോലെയല്ല ജനങ്ങളെ കേള്‍ക്കാത്ത രാജാവിനെ പോലെയാണ് പെരുമാറുന്നതെന്നും രാഹുല്‍ പരിഹസിച്ചു.

രണ്ടു ദിവസത്തെ തെലങ്കാന സന്ദര്‍ശനത്തിനെത്തിയതായിരുന്നു മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍. കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍ കര്‍ഷകര്‍ക്ക് ഏക്കറിന് 15,000 രൂപ വീതം വായ്പ നല്‍കുമെന്ന് രാഹുല്‍ പറഞ്ഞു. കര്‍ഷകരെ മറന്ന സര്‍ക്കാരാണ് തെലങ്കാന ഭരിക്കുന്നത്. അതിന്റെ ശിക്ഷ അടുത്ത തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കുമെന്നും അദേഹം അവകാശപ്പെട്ടു.

അടുത്ത വര്‍ഷമാണ് തെലങ്കാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശ് വിഭജനത്തിനു ശേഷം കോണ്‍ഗ്രസിന് രണ്ട് സംസ്ഥാനങ്ങളിലും ശക്തി ക്ഷയിച്ചു വരികയാണ്. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി ജയിക്കുകയും ചെയ്തിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ത്രികോണ മല്‍സരം നടന്നാല്‍ ടിആര്‍എസിനു ഗുണം ചെയ്യുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.