ജോണ്‍ ലീ ഹോങ്കോങിന്റെ പുതിയ ഭരണാധികാരി; മനുഷ്യാവകാശം ഘനിക്കപ്പെടുമെന്ന് എതിര്‍പക്ഷം

ജോണ്‍ ലീ ഹോങ്കോങിന്റെ പുതിയ ഭരണാധികാരി; മനുഷ്യാവകാശം ഘനിക്കപ്പെടുമെന്ന് എതിര്‍പക്ഷം

ഹോങ്കോങ്: ഹോങ്കോങിന്റെ പുതിയ ഭരണാധികാരിയായി ജോണ്‍ ലീ തിരഞ്ഞെടുക്കപ്പെട്ടു. ബീജിംഗ് അനുകൂല തിരഞ്ഞെടുപ്പ് കമ്മിറ്റിയിലെ 1,416 അംഗങ്ങളുടെ വോട്ടുകള്‍ നേടിയാണ് ലീ ഹോങ്കോങിന്റെ പുതിയ നേതാവായത്. ഏക സ്ഥാനാര്‍ഥി വ്യവസ്ഥയെ എതിര്‍ക്കുന്ന എട്ട് പേര്‍ അദ്ദേഹത്തിനെതിരായി വോട്ട് രേഖപ്പെടുത്തി. 99 ശതമാനത്തോളം അനുകൂല വോട്ട് കിട്ടിയതോടെ ലീ ആയിരിക്കും ഇനി ഹോങ്കോങിന്റെ പുതിയ ഭരണാധികാരി.

നിലവിലെ ഭരണാധികാരി കാരി ലാമിന് ജൂലൈ ഒന്നിന് സ്ഥാനം ഒഴിയുന്നതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ചൈനാ ശൈലിയിലുള്ള, ഒറ്റ സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പിനോട് വിയോജിപ്പുള്ള ലീഗ് ഓഫ് സോഷ്യല്‍ ഡെമോക്രാറ്റുകളുടെ പ്രതിഷേധത്തിനിടെ അതീവ സുരക്ഷയിലായിരുന്നു വെട്ടെടുപ്പ്.

പ്രതിഷേധക്കാരെ ഭയന്ന് തിരഞ്ഞെടുപ്പ് വേദിക്ക് ചുറ്റും കനത്ത സുരക്ഷയാണ് ഒരുക്കിയത്. നിയമസഭയ്ക്കും ചീഫ് എക്്‌സിക്യൂട്ടീവിനും വോട്ട് ചെയ്യാന്‍ ഹോങ്കോങുകാരെ അനുവദിക്കുന്ന വോട്ടവകാശം ആവശ്യപ്പെട്ട് ലീഗ് ഓഫ് സോഷ്യല്‍ ഡെമോക്രാറ്റിലെ മൂന്ന് അംഗങ്ങള്‍ ബാനര്‍ പിടിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് വേദിയിലേക്ക് മാര്‍ച്ച് നടത്തി.

പോലീസ് എത്തുന്നതിന് മുന്‍പ് തന്നെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞു. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റ് ചെയ്തില്ല. ഹോങ്കോങിലെ ബഹുഭൂരിപക്ഷം വരുന്ന ജനതയുടെ എതിര്‍പ്പാണ് തങ്ങള്‍ പ്രകടിപ്പിക്കുന്നതെന്ന് ലീഗ് ഓഫ് സോഷ്യല്‍ ഡെമോക്രാറ്റ് പ്രതിനിധി ചാന്‍ പോ യിംഗ് പറഞ്ഞു.

ബ്രിട്ടീഷ് സാമ്പ്രാജ്യ അടിമത്വത്തില്‍ നിന്ന് 1997 ല്‍ ചൈനീസ് ഭരണത്തിലേക്ക് മടങ്ങിയെത്തിയ ഹോങ്കോങിന് പൂര്‍ണ ജനാധിപത്യം അനുവദിക്കുമെന്ന് ചൈന വാഗ്ദാനം ചെയ്തിട്ടും 7.4 ദശലക്ഷം ജനങ്ങള്‍ക്കും വോട്ടവകാശം ഇല്ലാത്തതില്‍ വലിയ വിമര്‍ശനങ്ങളാണ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ലീ നേരിട്ടത്.

സുരക്ഷാ നിയമപ്രകാരം വ്യക്തികളെ നിര്‍ബന്ധിക്കുന്നതിലും അറസ്റ്റ് ചെയ്യുന്നതിലും തടങ്കലിലാക്കുന്നതിലും ലീ നടത്തിയ ഇടപെടലുകള്‍ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ പോലും കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ഇതിന്റെ പേരില്‍ 2020 ല്‍ അമേരിക്ക അദ്ദേഹത്തിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി. ഹോങ്കോങിന്റെ ഭരണാധികരിയായി സ്ഥാനമേല്‍ക്കാനിരിക്കെ അമേരിക്കയുടെ ഉപരോധം ഹോങ്കോങിന്റെ വിദേശകാര്യ ഇടപെടലുകളെ ദോഷമായി ബാധിച്ചേക്കുമെന്ന ആശങ്കയും വിമര്‍ശകര്‍ മുന്നോട്ട് വയ്ക്കുന്നു.

അനിഷേധ്യ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ പ്രസംഗത്തില്‍ മുന്‍ നേതാവ് ലാം ലീയെ അഭിന്ദിക്കാന്‍ ലീ മറന്നില്ല. ഹോങ്കോങിനായി കൂടുതല്‍ ദേശീയ സുരക്ഷാ നിയമങ്ങള്‍ നടപ്പിലാക്കുന്നത് മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹ പറഞ്ഞു. ഹോങ്കോങ് നിയമം അനുസരിക്കുന്ന സമൂഹമാണെന്നും എല്ലാവരും നിയമത്തിന് അനുസൃതമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വിജയം ബീജിങിന് സമര്‍പ്പിച്ചാണ് ലീ പ്രസംഗം അവസാനിപ്പിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.