കുമളി: അഞ്ചംഗ മേല്‍നോട്ട സമിതി ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആദ്യ പരിശോധന നടത്തും. രാവിലെ തേക്കടിയില്‍ നിന്നും ബോട്ട് മാര്‍ഗം അണക്കെട്ടിലെത്തുന്ന സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പില്‍ വേ എന്നിവിടങ്ങളില്‍ പരിശോധന നടത്തും.
സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം രണ്ടു സാങ്കേതിക വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തിയ ശേഷമുള്ള ആദ്യത്തെ സന്ദര്‍ശനമാണിത്. നേരത്തെ ഉണ്ടായിരുന്ന മൂന്നംഗ സമിതിയിലേക്ക് കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഓരോ സാങ്കേതിക വിദഗ്ധരെയാണ് ഉള്‍പ്പെടുത്തിയത്.
ഇറിഗേഷന്‍ ആന്റ് അഡ്മിനിസ്‌ട്രേഷന്‍ ചീഫ് എന്‍ജിനീയര്‍ എന്‍ജിനീയര്‍ അലക്‌സ് വര്‍ഗീസ് ആണ് കേരളത്തിന്റെ പ്രതിനിധി. കാവേരി സെല്‍ ചെയര്‍മാന്‍ ആര്‍ സുബ്രഹ്മണ്യം ആണ് തമിഴ്‌നാടിന്റെ പ്രതിനിധി. കേന്ദ്ര ജലക്കമ്മീഷന്‍ അംഗം ഗുല്‍ഷന്‍ രാജ് ആണ് സമിതി അധ്യക്ഷന്‍.
കേരളത്തിന്റെ പ്രതിനിധിയായി ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പു സെക്രട്ടറി സന്ദീപ് സക്‌സേനയുമാണ് ഉണ്ടായിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.