കോഴിക്കോട്: കേരളത്തില്‍ നിപ വൈറസ് ബാധയ്ക്കെതിരെ ജാഗ്രതാ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. വവ്വാലുകളുടെ പ്രജനന കാലം ആരംഭിച്ചതോടെയാണ് സംസ്ഥാനത്ത് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി ഈ മാസം 12ന് വനം- മൃഗ സംരക്ഷണ വകുപ്പുകളുമായി സഹകരിച്ച് ഏകാരോഗ്യം എന്ന വിഷയത്തില്‍ ശില്‍പ്പശാല നടത്തും.
വവ്വാലുകളുടെ പ്രജനന സമയത്ത് പുറത്തുവരുന്ന സ്രവത്തില്‍ നിന്നാണ് നിപ വൈറസ് പകരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഈ സമയം സംസ്ഥാനത്ത് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇനിയും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് ആളുകളിലേക്ക് എത്തിക്കും. ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.