കൊച്ചി: ട്വന്റി-ട്വന്റി ജനങ്ങളില്‍ വേരോട്ടമുള്ള വിഭാഗമാണെന്നും അവരുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. രാഷ്ട്രീയമായി കോണ്‍ഗ്രസ് ട്വന്റി-ട്വന്റിക്ക് എതിരല്ല.
തങ്ങളെ സംബന്ധിച്ചിടത്തോളം ആരുടെ വോട്ടും സ്വീകരിക്കും. തൃക്കാക്കരയില്‍ ട്വന്റി-ട്വന്റിയുടെയും ആംആദ്മിയുടെയും വോട്ട് കിട്ടാന്‍ ശ്രമിക്കും. കാരണം ഒരു സ്ഥാനാര്‍ത്ഥിക്ക് അവര്‍ക്ക് കിട്ടുന്ന വോട്ടാണ് പ്രധാനം. ട്വന്റി-ട്വന്റിയില്‍ നിന്ന് അനുകൂലമായ നിലപാട് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം തുടക്കം മുതല്‍ പി.ടി തോമസിന്റെ നിലപാടുകളെ തള്ളിക്കളയുന്ന നിലപാടുമായാണ് കോണ്‍ഗ്രസ് മുന്നോട്ടു പോകുന്നതെന്ന് മന്ത്രി പി രാജീവ് ആരോപിച്ചു. പി.ടി തോമസിന്റെ നിലപാടുകളെ കോണ്‍ഗ്രസ് വെല്ലുവിളിക്കുകയാണ്. ട്വന്റി-ട്വന്റിക്ക് വോട്ട് ചെയ്ത വിഭാഗം ജോ ജോസഫിനെ പിന്തുണയ്ക്കുമെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.
തൃക്കാക്കരയില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെ ട്വന്റി ട്വന്റിയും മത്സരരംഗത്ത് നിന്ന് പിന്മാറിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി ഡോക്ടര്‍ ടെറി തോമസിന് തൃക്കാക്കരയില്‍ കിട്ടിയത് 13, 897വോട്ടാണ്. ഈ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമായി മാറുമെന്ന അവകാശവാദമാണ് മൂന്ന് മുന്നണികള്‍ക്കുമുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.