സൗദി: ഖനനമേഖലയില്‍ വലിയ നിക്ഷേപസാധ്യതകള്‍ തേടി സൗദി അറേബ്യ. 320 കോടി ഡോളറിന്‍റെ നിക്ഷേപം ആകർഷിക്കാനാണ് പദ്ധതിയെന്ന് സൗദി മന്ത്രി ബന്ദർ അല്‍ ഖുറൈഫ് പറഞ്ഞു.
വിവിധ മേഖലകളില്‍ സംയുക്തമായി നിക്ഷേപം ആകർഷിക്കുകയെന്നുളളതാണ് ലക്ഷ്യം. സ്റ്റീല്‍ പ്ലേറ്റ് മില്‍ കോപ്ലക്സും ഇലക്ട്രിക് വെഹിക്കിള്‍ ബാറ്ററി മെറ്റല്‍ പ്ലാന്‍റും നിർമ്മിക്കുന്നതിനും കപ്പല്‍ നിർമ്മാണം പ്രതിരോധമേഖകള്‍ എന്നിവയിലേക്കും നിക്ഷേപം നടത്തും.
ഇതിനായി 100 കോടി ഡോളർ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. 20 കോടി ഡോളർ വിപണിമൂല്യമുളള ഇവി ബാറ്ററിയുടെ രണ്ട് പദ്ധതികള്‍ നടന്നുവരികയാണ്. അതേസമയം സൗദി അറേബ്യയുടെ തൊഴില്‍ വിപണിയില്‍ ഈ നിക്ഷേപ പദ്ധതികള്‍ ഉണർവ്വ് നല്‍കുമെന്നാണ് വിലയിരുത്തല്‍.
14,000 ലധികം തൊഴില്‍ അവസരങ്ങള്‍ പദ്ധതികള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. വിഷന്‍ 2030 ന്‍റെ ഭാഗമായി നിരവധി പുതിയ പദ്ധതികളും മാറ്റങ്ങളുമാണ് സൗദി അറേബ്യയില്‍ നടപ്പില്‍ വരുത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.