ന്യൂഡല്‍ഹി: ഭാരതീയ കിസാന്‍ യൂണിയനില്‍ പിളര്‍പ്പ്. സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നരേഷ് ടികായത്തിനെയും വക്താവ് സ്ഥാനത്തു നിന്ന് രാകേഷ് ടികായത്തിനെയും പുറത്താക്കി. രാജേഷ് ചൗഹാനെ പുതിയ പ്രസിഡന്റായി നിശ്ചയിച്ചു. ബികെയു സ്ഥാപകന്‍ മഹേന്ദ്ര സിങ് ടികായത്തിന്റെ ചരമവാര്‍ഷിക ദിനത്തിലാണ് പുതിയ സംഭവവികാസങ്ങള്‍ അരങ്ങേറിയത്.
കര്‍ഷകരുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി സംഘടനയെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ് ടികായത്ത് സഹോദരന്മാരെന്ന് രാജേഷ് ചൗഹാന്‍ ആരോപിച്ചു. രാഷ്ട്രീയമില്ലാത്ത സംഘടനയാണ് തങ്ങളുടേതെന്നും അങ്ങനെതന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഒഴിവാക്കാനുള്ള അവകാശം ജനങ്ങള്‍ക്ക് മാത്രമാണെന്ന് നരേഷ് ടികായത്ത് പറഞ്ഞു.
പുതിയ ബികെയു ദേശീയ അദ്ധ്യക്ഷന്‍ രാജേഷ് സിംഗ് ചൗഹാനാണ് രാകേഷ് ടികായത്തിനെ പുറത്താക്കിയ വിവരം അറിയിച്ചത്. നിരവധി പരിശ്രമങ്ങള്‍ക്ക് ശേഷമാണ് ഭാരതീയ കിസാന്‍ യൂണിയന്‍ രൂപീകരിച്ചതെന്ന് ചൗഹാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കര്‍ഷകരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനായാണ് സംഘടനയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ രാകേഷ് ടികായത്തിന് മേല്‍ രാഷ്ട്രീയ സ്വാധീനമുണ്ടെന്ന തരത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ യുപിയില്‍ ടികായത്ത് ബിജെപിക്കെതിരേ പ്രചാരണത്തിന് ഇറങ്ങിയെങ്കിലും ദയനീയ പരാജയമായിരുന്നു ഫലം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.