ഇസ്ലാമബാദ്: തുടര്‍ച്ചയായ മൂന്നാം ദിവസവും സംഘര്‍ഷം രൂക്ഷമായ പാക്ക് അധിനിവേശ കാശ്മീരില്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. ബാഗ് ജില്ലയിലെ ധീര്‍കോട്ടില്‍ നാല് പേരും മുസാഫറാബാദ്, മിര്‍പുര്‍ എന്നിവിടങ്ങളില്‍ രണ്ട് പേര്‍ വീതവുമാണ് മരിച്ചത്. മൗലികാവകാശ നിഷേധത്തിനെതിരെയാണ് ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാക് അധിനിവേശ കാശ്മീരില്‍ പ്രതിഷേധം ആരംഭിച്ചത്.
പ്രദേശത്ത് ഇന്റര്‍നെറ്റ് നിരോധനവും തുടരുകയാണ്. മുസാഫറാബാദിലേക്കുള്ള പ്രതിഷേധ മാര്‍ച്ച് തടയാന്‍ പാലത്തില്‍ തടസമായി സ്ഥാപിച്ചിരുന്ന ഷിപ്പിങ് കണ്ടെയ്‌നറുകള്‍ പ്രതിഷേധക്കാര്‍ നദിയിലേക്ക് എറിഞ്ഞു. മരണങ്ങള്‍ക്ക് കാരണം പാക്കിസ്ഥാന്‍ റേഞ്ചേഴ്സ് നടത്തിയ വെടിവയ്പ്പാണെന്ന് ആരോപിച്ച് പ്രതിഷേധക്കാര്‍ രംഗത്തെത്തി. പാക്കിസ്ഥാനില്‍ താമസിക്കുന്ന കാശ്മീരി അഭയാര്‍ഥികള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന പിഒകെ അസംബ്ലിയിലെ 12 സീറ്റുകള്‍ നിര്‍ത്തലാക്കുന്നത് ഉള്‍പ്പെടെയുള്ള 38 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മുസാഫറാബാദിലേക്ക് പ്രതിഷേധക്കാര്‍ ലോങ് മാര്‍ച്ച് നടത്തുന്നത്.
അതേസമയം ലണ്ടനിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഓഫിസിലേക്ക് ഫ്രണ്ട്‌സ് ഓഫ് ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.