കുപ്പിവെള്ളത്തില്‍ നിന്ന് വിഷബാധ: ഒമാനില്‍ പ്രവാസിയടക്കം രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കുപ്പിവെള്ളത്തില്‍ നിന്ന് വിഷബാധ: ഒമാനില്‍ പ്രവാസിയടക്കം രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

മസ്‌കറ്റ്: ഒമാനിലെ സുവൈഖിലെ വിലായത്ത് പ്രദേശത്ത് കുപ്പിവെള്ളം കുടിച്ച രണ്ട് പേര്‍ മരണപ്പെട്ടു. മരിച്ചതില്‍ ഒരാള്‍ ഒമാന്‍ സ്വദേശിയും മറ്റേയാള്‍ പ്രവാസിയുമാണെന്ന് ഒമാന്‍ പൊലിസ് അറിയിച്ചു.

പ്രവാസിയായ സ്ത്രീയാണ് മരണമടഞ്ഞത്. സെപ്റ്റംബര്‍ 29 നാണ് സ്ത്രീയുടെ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഒമാന്‍ സ്വദേശിയുടെ മരണം ഒക്ടോബര്‍ ഒന്നിനുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒമാന്‍ സ്വദേശിയെയും കുടുംബത്തെയും കുപ്പിവെള്ളം കുടിച്ചതിന് ശേഷം ഉണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരന്നു. രണ്ട് ദിവസം മുമ്പ് അദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാവുകയും ഒക്ടോബര്‍ ഒന്നിന് മരണപ്പെടുകയുമായിരുന്നു.

'യുറാനസ് സ്റ്റാര്‍' എന്ന് പേരുള്ള ഇറാനിയന്‍ ബ്രാന്‍ഡില്‍ നിന്നുള്ള കുപ്പിവെള്ളം കുടിച്ചതിന് ശേഷമാണ് വിഷബാധ ഉണ്ടായതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
മരണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് അധികാരികള്‍ ആവശ്യമായ പരിശോധനയ്ക്കായി കുപ്പിവെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ മാലിന്യം കലര്‍ന്നതായി കണ്ടെത്തി. തുടര്‍ന്ന് താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായി, ഇറാനില്‍ നിന്നുള്ള എല്ലാ കുപ്പിവെള്ളത്തിന്റെയും ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തുകയും പ്രാദേശിക വിപണികളില്‍ നിന്ന് ആ ബ്രാന്‍ഡിലുള്ള എല്ലാ കുപ്പിവെള്ളവും പിന്‍വലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

എല്ലാ താമസക്കാരും ഈ ബ്രാന്‍ഡിലെ കുപ്പിവെള്ളം ഉപയോഗിക്കരുതെന്നും ഈ വെള്ളത്തെക്കുറിച്ചോ മറ്റ് തരത്തിലുള്ള വെള്ളത്തെക്കുറിച്ചോ എന്തെങ്കിലും സംശയം തോന്നിയാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും പൊലീസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.