തീവ്രവാദ ഭരണത്തിന് അന്ത്യമാകുമോ?... ലെബനനില്‍ ക്രിസ്ത്യന്‍ മുന്നേറ്റം; ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ക്രിസത്യന്‍ ലെബനീസ് സേന

തീവ്രവാദ ഭരണത്തിന് അന്ത്യമാകുമോ?... ലെബനനില്‍ ക്രിസ്ത്യന്‍ മുന്നേറ്റം; ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ക്രിസത്യന്‍ ലെബനീസ് സേന

ബെയ്‌റൂട്ട്: ക്രിസ്ത്യന്‍ പിന്തുണയോടെയുള്ള രാഷ്ട്രീയ സംഖ്യത്തിന്റെ മുന്നേറ്റത്തില്‍ പതിറ്റാണ്ടുകള്‍ നീണ്ട തീവ്രവാദ ഭരണത്തിന് ലെബനനില്‍ കനത്ത തിരിച്ചടി. ഞായറാഴ്ച്ച നടന്ന തിരഞ്ഞെടുപ്പില്‍ ഇറാന്‍ പിന്തുണയുള്ള ഷിയ മുസ്ലീം തീവ്രവാദി ഗ്രൂപ്പായ ഹിസ്ബുള്ളയ്ക്കും സഖ്യകക്ഷികള്‍ക്കും പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടു.

2018 ല്‍ നടന്ന തിരഞ്ഞെടുപ്പിനേക്കാള്‍ പത്ത് സീറ്റിന്റെ കുറവാണ് ഇത്തവണ ഹിസ്ബുള്ളയ്ക്കുണ്ടായത്. സഖ്യകക്ഷികളാകട്ടെ കനത്ത പരാജയം നേരിട്ടു. ക്രിസ്ത്യന്‍ വിരുധ ഗ്രൂപ്പുകള്‍ക്ക് മേല്‍ ജനവിരുധ വികാരം അഞ്ഞടിച്ച തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ക്രിസ്ത്യന്‍ ലെബനീസ് സേന ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

ക്രിസ്ത്യന്‍ പാര്‍ട്ടിയായ ക്രിസ്ത്യന്‍ ലെബനീസ് ഫോഴ്‌സിന് 19 സീറ്റുകള്‍ ലഭിച്ചതാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 15 ല്‍ സീറ്റുകളായിരുന്നു ലെബനീസ് സേനയ്ക്ക് ഉണ്ടായിരുന്നത്. ഫ്രീ പാട്രിയോട്ടിക് മൂവ്മെന്റിനേക്കാള്‍ രണ്ട് സീറ്റ് കൂടുതല്‍ ലഭിച്ചതോടെ ലെബനീസ് സേന ഏറ്റവും വലിയ ഒറ്റകക്ഷിയായി.

തുടര്‍ച്ചയായ സാമ്പത്തിക തകര്‍ച്ചയും കുതിച്ചുയരുന്ന ദാരിദ്ര്യവും മൂലം തകര്‍ന്ന രാജ്യത്ത് ഒരു മാറ്റത്തെയാണ് ഫലം സൂചിപ്പിക്കുന്നത്. സഖ്യകക്ഷികള്‍ക്കിടയില്‍ വലിയ തോതില്‍ ധ്രൂവീകരണം പ്രകടമായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മുന്നേറ്റം നടത്തിയതോടെ ഭരണകക്ഷി തകര്‍ന്നടിഞ്ഞു.



അധികാര പങ്കിടല്‍ രീതി ശക്തമായി തുടരുന്ന ലെബനന്‍ പാര്‍ലമെന്റില്‍ ഭരണമാറ്റ സാധ്യത എത്രത്തോളം ഉണ്ടെന്ന് വരും ദിവസങ്ങളിലെ വ്യക്തമാകു. ഹിസ്ബുള്ളയ്ക്ക് ഇപ്പഴും സ്വാധീനമുളള പാര്‍ലമെന്റില്‍ 13 സീറ്റുകളില്‍ വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ പിന്തുണ ആര്‍ക്ക് നേടാനാകുമോ അവരാകും ഇനി ലെബനന്‍ ഭരിക്കുക.

128 അംഗ നിയമസഭയില്‍ ഹിസ്ബുള്ളയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് 61 സീറ്റുകള്‍ മാത്രമേ നേടാനായുള്ളു. കേവല ഭൂരിപക്ഷത്തിന് 65 സീറ്റുകളാണ് വേണ്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഹിസ്ബുള്ളയ്ക്ക് 71 സീറ്റ് ഉണ്ടായിരുന്നു. മത്സരിച്ച 13 ഹിസ്ബുള്ള സ്ഥാനാര്‍ത്ഥികളും ജയിച്ചെങ്കിലും സംഖ്യകക്ഷികള്‍ക്ക് വലിയ തിരിച്ചടിയുണ്ടായി.

27 സീറ്റുകളാണ് ഷിയാ മുസ്‌ലീം വിഭാഗത്തിന് അനുവദിച്ചിരുന്നത്. ഇതില്‍ എല്ലാ സീറ്റിലും ഹിസ്ബുള്ളയുടെയും സ്പീക്കര്‍ നബീഹ് ബെറിയുടെ ഷിയാ അമലിന്റെയും സ്ഥാനാര്‍ത്ഥികള്‍ ഒരുവിധം കരകയറി. ഭരണകക്ഷിയിലുള്ള ക്രിസ്ത്യന്‍ വിരുധ സംഘടനയായ പ്രസിഡന്റ് മിഷേല്‍ ഔണിന്റെ നേതൃത്വത്തിലുള്ള ക്രിസ്ത്യന്‍ ഫ്രീ പാട്രിയോട്ടിക് മൂവ്മെന്റ് പരാജയപ്പെട്ടു. ഫ്രീ പാട്രിയോട്ടിക് മൂവ്മെന്റിന് 17 സീറ്റുകളെ നേടാനായുള്ളു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 20 സീറ്റുകള്‍ ഇവര്‍ക്കുണ്ടായിരുന്നതാണ്.


ലബനന്‍ ആഭ്യന്തര മന്ത്രി ബസാം മൗലവി പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം നടത്തുന്നു

ഹിസ്ബുള്ളയുടെ ഏറ്റവും ശക്തമായ എതിരാളിയാണ്, സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായ സമീര്‍ ഗീഗേയ നയിക്കുന്ന നാഷണലിസ്റ്റ് ക്രിസ്ത്യന്‍ ലെബനീസ് ഫോഴ്സസ് പാര്‍ട്ടി. ലെബനന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 'അധികാരത്തില്‍ സമൂലമായ മാറ്റം' ആവശ്യമാണെന്ന് സമീര്‍ ഗീഗേയയുടെ ആഹ്വാനം ജനം സ്വീകരിച്ചു. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ വരെ ക്രിസ്ത്യന്‍ പാര്‍ട്ടികള്‍ ശക്തമായ മുന്നേറ്റം നടത്തി. ഇത് ക്രിസ്ത്യന്‍ എതിരാളിയായ മൈക്കല്‍ ഓണ്‍ സ്ഥാപിച്ച ഫ്രീ പാട്രിയോട്ടിക് മൂവ്മെന്റിന് വലിയ തിരിച്ചടി നല്‍കി.

അഴിമതിയും കാര്യക്ഷമതയില്ലായ്മയും ഈ തിരഞ്ഞെടുപ്പില്‍ ഭരണത്തിനെതിരായ വിധിയെഴുത്താകുമെന്ന സൂചനകള്‍ രാജ്യത്ത് പ്രകടമായിരുന്നു. അതിന്റെ ശക്തമായ സന്ദേശകൂടിയാണ് തിരഞ്ഞെടുപ്പ് ഫലം. കോവിഡ് പ്രതിരോധത്തിലെ പരാജയവും തലസ്ഥാന നഗരമായ ബെയ്റൂട്ടിലെ തുറമുഖത്തുണ്ടായ വിനാശകരമായ സ്ഫോടനവും അതേത്തുടര്‍ന്ന് 200 ലധികം ആളുകള്‍ കൊല്ലപ്പെട്ടതുമൊക്കെ സര്‍ക്കാര്‍ വിരുധ വികാരം ജനങ്ങളില്‍ ഉണ്ടാക്കി.

80 ശതമാനത്തോളം ജനങ്ങളും ദാരിദ്രത്തില്‍ കഴിയുന്ന ലെബനനില്‍ വരേണ്യവര്‍ഗ ഭരണത്തിനെതിരായ വികാരമായിരുന്നു ജനത്തിന്റെ വിധിയെഴുത്ത്. ലെബനനിന്റെ വീണ്ടെടുക്കലിനുള്ള അവസരമായി ജനം ഈ തിരഞ്ഞെടുപ്പിനെ കണ്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.