മദ്രസകളല്ല പൊതു വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് കുട്ടികള്‍ക്ക് വേണ്ടത്; മതപഠനം വീട്ടില്‍ മതിയെന്ന് അസം മുഖ്യമന്ത്രി

മദ്രസകളല്ല പൊതു വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് കുട്ടികള്‍ക്ക് വേണ്ടത്; മതപഠനം വീട്ടില്‍ മതിയെന്ന് അസം മുഖ്യമന്ത്രി

ഗുവഹാത്തി: സര്‍ക്കാര്‍ ചെലവില്‍ മദ്രസകള്‍ പ്രവര്‍ത്തിപ്പിക്കേണ്ട ആവശ്യമില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. മദ്രസ എന്ന വാക്ക് നിലനില്‍ക്കുന്നിടത്തോളം കാലം കുട്ടികള്‍ക്ക് ഡോക്ടറും എഞ്ചിനീയറും ആകുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ ഒരു പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

2020 ല്‍ മതേതര വിദ്യാഭ്യാസ സമ്പ്രദായം സുഗമമാക്കുന്നതിന് സര്‍ക്കാരിന് കീഴിലുള്ള എല്ലാ മദ്രസകളും പിരിച്ചുവിട്ട് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളാക്കി മാറ്റാന്‍ അസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ പ്രവിശ്യ മദ്രസകളും പൊതു വിദ്യാലയങ്ങളാക്കി മാറ്റുന്ന നിയമം ഗുവാഹത്തി ഹൈക്കോടതി ശരിവെക്കുകയും ചെയ്തിരുന്നു.

'മദ്രസയില്‍ പോയാല്‍ ഡോക്ടറും എഞ്ചിനീയറും ആകില്ലെന്ന് നിങ്ങള്‍ കുട്ടികളോട് പറഞ്ഞു നോക്കൂ, അവരു തന്നെ പോകുന്നത് നിര്‍ത്തും. നിങ്ങളുടെ മക്കളെ ഖുര്‍ആന്‍ പഠിപ്പിച്ചോളൂ, പക്ഷേ അത് വീട്ടില്‍ നിന്ന് മാത്രം. കുട്ടികളെ നിര്‍ബന്ധിച്ച് മദ്രസകളില്‍ അയക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.