രാഷ്ട്രീയകാര്യ സമിതിയും ടാക്‌സ് ഫോഴ്‌സും രൂപീകരിച്ച് കോണ്‍ഗ്രസ്

രാഷ്ട്രീയകാര്യ സമിതിയും ടാക്‌സ് ഫോഴ്‌സും രൂപീകരിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി രൂപീകരിച്ചു.

2024 ലെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ക്കായി ടാസ്‌ക് ഫോഴ്‌സ് സമിതിയെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിയോഗിച്ചു. ഭരതപര്യടനം ഏകോപിപ്പിക്കുന്നതിനായി മറ്റൊരു കമ്മിറ്റിയെയും രൂപീകരിച്ചിട്ടുണ്ട്.

സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിലുള്ള രാഷ്ട്രീയകാര്യ സമിതിയില്‍ എട്ട് അംഗങ്ങളാണുള്ളത്. രാഹുല്‍ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ദിഗ് വിജയ് സിംഗ്, അംബിക സോണി, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, കെ സി വേണുഗോപാല്‍, ജിതേന്ദ്ര സിങ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ഇതില്‍ ഗുലാം നബിയും, ആനന്ദ് ശര്‍മ്മയും പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് ജി-23 നേതാക്കളില്‍ ഉള്‍പ്പെട്ടവരാണ്.

പൊതു തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ക്കായി രൂപീകരിച്ച ടാക്‌സ് ഫോഴ്‌സിലും എട്ടംഗങ്ങളാണുള്ളത്. പി ചിദംബരം, മുകുള്‍ വാസ്‌നിക്, ജയറാം രമേശ്, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, അജയ് മാക്കന്‍, രണ്‍ദീപ് സുര്‍ജേവാല, തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോളു തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ഭാരത് ജോഡോ യാത്ര പ്ലാനിങ് ഗ്രൂപ്പില്‍ ദിഗ് വിജയ് സിംഗ്, സച്ചിന്‍ പൈലറ്റ്, ശശി തരൂര്‍ തുടങ്ങി ഒമ്പത് അംഗങ്ങളാണുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.