ബോഗോ: ഫിലിപ്പീന്‍സില്‍ വീണ്ടും വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തി. ബിബിസി റിപ്പോര്‍ട്ട് പ്രകാരം ദുരന്തത്തില്‍ 26 ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സാന്‍ റെമിജിയോ പ്രദേശത്ത് ബാസ്‌കറ്റ്ബോള്‍ മത്സരം നടക്കുമ്പോഴായിരുന്നു ദുരന്തം ഉണ്ടായത്. സെന്‍ട്രല്‍ ഫിലിപ്പീന്‍സിലെ സിറ്റി ഓഫ് ബോഗോ, സാന്‍ റെമിജിയോ, ടാബുലാന്‍, മെഡിലിന്‍ തുടങ്ങിയ ഭൂകമ്പ ബാധിത നഗരങ്ങളിലും പ്രദേശങ്ങളിലും ദുരന്ത മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഭൂകമ്പത്തെ തുടര്‍ന്ന് നിരവധി നഗരങ്ങളില്‍ വൈദ്യുതി തടസപ്പെടുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
ഇപ്പോള്‍ ഭൂകമ്പം നടന്ന പ്രദേശത്ത് നിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള ബോഗോ നഗരവും ദുരന്ത ബാധിത മേഖലയായി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. ബോഗോ നഗരത്തില്‍ മാത്രം 19 പേര്‍ മരിക്കുകയും 119 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ദേശീയ ദുരന്ത നിവാരണ ഏജന്‍സിയുടെ കണക്ക് അനുസരിച്ച് ഇതുവരെ രാജ്യത്ത് 26 പേര്‍ കൊല്ലപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.