വാഷിങ്ടണ്‍: ഫെഡറല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വാര്‍ഷിക ഫണ്ടിങ് ബില്ലുകള്‍ യുഎസ് കോണ്‍ഗ്രസില്‍ പാസാകാത്ത സാഹചര്യത്തില്‍ അമേരിക്ക ഭരണ സ്തംഭനത്തിലേക്കെന്ന് സൂചന.
അമേരിക്കയില്‍ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഒക്ടോബര്‍ ഒന്നിന് മുന്‍പ് ഫണ്ട് അനുവദിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെങ്കില്‍ വകുപ്പുകളുടെ പ്രവര്‍ത്തനം തടസപ്പെടും. ഇതോടെ അത്യാവശ്യ സേവനങ്ങള്‍ ഒഴികെയുള്ളവയെല്ലാം നിര്‍ത്താന്‍ യുഎസ് സര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്ന ഷട്ട്ഡൗണ്‍ സാഹചര്യം ഉടലെടുത്തേക്കും.
ആറ് വര്‍ഷത്തിനിടയിലെ ആദ്യത്തെ അടച്ചുപൂട്ടലിലേക്കാണ് അമേരിക്കന്‍ സര്‍ക്കാര്‍ നീങ്ങുന്നത്. യുഎസ് കോണ്‍ഗ്രസില്‍ വാര്‍ഷിക ഫണ്ടിങ് ബില്ലുകള്‍ പാസാക്കുന്നത് സംബന്ധിച്ച് ഡെമോക്രാറ്റുകളും ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള വാക്കുതര്‍ക്കം പരിഹരിക്കാന്‍ കഴിയാതെ വന്നതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്.
ഒക്ടോബര്‍ ഒന്നിന് പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കാനിരിക്കെ സര്‍ക്കാരിന് ധനസഹായം നല്‍കുന്നതില്‍ ചൊവ്വാഴ്ചയും ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും തമ്മില്‍ സമവായത്തില്‍ എത്തിയില്ല. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, ട്രംപിന്റെ അംഗീകാരം നേടി ബില്‍ പാസാക്കാന്‍ കഴിയുന്ന ഓപ്ഷന്‍ സ്വീകരിക്കുന്നതിന് ആവശ്യമായ പരിമിതമായ ഡെമോക്രാറ്റുകളുടെ വോട്ടുകള്‍ പോലും നേടിയെടുക്കാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.