കൊച്ചി: കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് ആക്രമണത്തിനിരയായ നടി നല്‍കിയ ഹര്‍ജി ഹൈക്കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. മറുപടി നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്.
കേസില്‍ വിശദമായ മറുപടി നല്‍കേണ്ടതുണ്ടെന്നും അതിന് കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. ഇതുപരിഗണിച്ചാണ് കോടതി ഹര്‍ജി മാറ്റിയത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിള്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍ നടിയുടെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു.
കേസന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനായി ഭരണ തലത്തില്‍ നിന്നും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുന്നു എന്നതടക്കം ഗുരുതര ആരോപണങ്ങള്‍ നടി ഹര്‍ജിയില്‍ ഉയര്‍ത്തിയിരുന്നു.കേസില്‍ ധൃതിപിടിച്ച് കുറ്റപത്രം നല്‍കുന്നത് തടയണമെന്നും നടി ആവശ്യപ്പെട്ടിരുന്നു.
ഇതേ തുടര്‍ന്ന് നടിയെ സിപിഎം നേതാക്കള്‍ കൂട്ടത്തോടെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമാണെന്നും നീതി ലഭ്യമാക്കുമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്തെത്തുകയും ചെയ്തു.
കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ മുഖ്യമന്ത്രിയുമായി അതിജീവിത കൂടിക്കാഴ്ച നടത്തിയിരുന്നു. തുടരന്വേഷണം നിര്‍ത്തരുത്, കേസില്‍ ഇടപെട്ട അഭിഭാഷകരെ ചോദ്യം ചെയ്യണം, സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണം തുടങ്ങിയ കാര്യങ്ങള്‍ സൂചിപ്പിച്ച് മൂന്ന് പേജുള്ള നിവേദനവും നടി മുഖ്യമന്ത്രിക്ക് നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.