വിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജിന്റെ ശബ്ദ സാംപിള്‍ ശേഖരിക്കാനൊരുങ്ങി പൊലീസ്

വിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജിന്റെ ശബ്ദ സാംപിള്‍ ശേഖരിക്കാനൊരുങ്ങി പൊലീസ്

തിരുവനന്തപുരം: വിവാദ പ്രസംഗക്കേസില്‍ പി.സി ജോര്‍ജിന്റെ ശബ്ദ സാംപിള്‍ ശേഖരിക്കാനൊരുങ്ങി പൊലീസ്. പി.സിയ്ക്ക് ജാമ്യം ലഭിച്ചാലും അന്വേഷണം തുടരാനാണ് പൊലീസിന്റെ തീരുമാനം.

പി. സിയുടെ മൊഴിയെടുക്കാനായി വീണ്ടും ജോര്‍ജിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്താനാണ് ഫോർട്ട് പൊലീസിന്റെ തീരുമാനം. പ്രസംഗങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാനും പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിനു നിര്‍ദേശം നൽകി.

അതേസമയം ഒറ്റ ദിവസം മാത്രം ജയിലില്‍ കിടന്ന് പുറത്തിറങ്ങാനായതു നേട്ടമായാണ് പി.സി.ജോര്‍ജും ബിജെപി പ്രവര്‍ത്തകരും അദേഹത്തെ പിന്തുണയ്ക്കുന്ന മറ്റുള്ളവരും കരുതുന്നത്. എന്നാലും വേഗത്തില്‍ ജാമ്യം ലഭിച്ചതു തിരിച്ചടിയല്ലെന്നാണ് പൊലീസിന്റെ നിഗമനം.

അതിനാല്‍ ഇനി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു വേഗത്തില്‍ കുറ്റപത്രം നല്‍കാനാണു തീരുമാനം. ഇതിനായി ഒരാഴ്ചക്കുള്ളില്‍ ജോര്‍ജിന്റെ ശബ്ദ സാംപിള്‍ ശേഖരിക്കും. നോട്ടിസ് നല്‍കി വിളിച്ചുവരുത്തിയാവും സാംപിള്‍ ശേഖരിക്കുക. കേസിന് ആധാരമായ പ്രസംഗത്തിലെ ശബ്ദം ജോര്‍ജിന്റേതു തന്നെയെന്നു ശാസ്ത്രീയമായി കോടതിയെ ബോധിപ്പിക്കുകയാണു ലക്ഷ്യം. സാംപിള്‍ ശേഖരിക്കാനായി വിളിക്കുന്ന ദിവസം പി. സിയെ വിശദമായി ചോദ്യം ചെയ്യും.

എന്നാൽ പ്രസംഗത്തില്‍ പറഞ്ഞതൊന്നും ആരോപണങ്ങള്‍ അല്ലെന്നും തന്റെ അറിവിലുള്ള കാര്യങ്ങളെന്നുമായിരുന്നു ജോര്‍ജ് വാദിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.